Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsവൈ.എം.സി.എ തിരുവല്ലാ...

വൈ.എം.സി.എ തിരുവല്ലാ സബ് – റീജൺ റൂബി ജൂബിലി ആഘോഷ ഉദ്ഘാടനം നവംബർ 21 ന്

തിരുവല്ല : വൈ.എം.സി.എ സബ് – റീജൺ റൂബി ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം  നവംബർ 21ന്  4.30 ന്  സ്തോത്ര ശുശ്രൂഷയോടെ  ആരംഭിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് III കാതോലിക്കാ ബാവാ ഉദ്ഘാടനം നിർവഹിക്കും. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിക്കും. ആൻ്റോ ആന്റണി എം.പി ജൂബിലി പദ്ധതികൾ ഉദ്ഘാടനം  ചെയ്യും. അഡ്വ. മാത്യു ടി. തോമസ് മുഖ്യപ്രഭാഷണം നടത്തും.

വൈ.എം.സി.എ ദേശീയ പരിസ്ഥിതി കമ്മീഷൻ ചെയർമാൻ അഡ്വ. വി.സി സാബു, മുൻ സബ് – റീജൺ ചെയർന്മാരായ അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. ജോസഫ് നെല്ലാനിക്കൽ, തിരുവല്ല വൈ.എം.സി.എ പ്രസിഡൻ്റ് പ്രൊഫ. കുര്യൻ ജോൺ എന്നിവർ പ്രസംഗിക്കും.

സമൂഹത്തിൽ വിവിധ മേഖലകളിൽ ശ്രേഷ്ഠ സേവനങ്ങൾ നിർവഹിച്ചിട്ടുള്ളവരെയും വൈ.എം.സി.എ സീനിയർ നേതാക്കന്മാരെയും  ആദരിക്കും. ഡോ. ബി.ജി ഗോകുലൻ, ജോസി പോൾ മാരേട്ട് എന്നിവർക്ക് ജൂബിലി അവാർഡുകൾ വിതരണം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡൽഹിയിൽ ലഷ്കറിന്റെ ഭീകരാക്രമണ ഭീഷണി

ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീകരാക്രമണ ഭീഷണി നിലനിൽക്കുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് .ചെങ്കോട്ടയിലും ചാന്ദ്‌നി ചൗക്ക് പ്രദേശത്തെ ക്ഷേത്രങ്ങൾക്കും നേരെയും ആക്രമണം നടത്താൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ഡൽഹിയിൽ...

അരുണാചൽപ്രദേശിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം :അരുണാചൽപ്രദേശിലെ ഇറ്റാനഗറിൽ മൂന്ന് മലയാളികളെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി ആര്യ, കോട്ടയം മീനടം സ്വദേശികളായ ദമ്പതികൾ നവീൻ, ദേവി എന്നിവരെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക...
- Advertisment -

Most Popular

- Advertisement -