Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകിഷോറിന് കർഷകജ്യോതി...

കിഷോറിന് കർഷകജ്യോതി പുരസ്കാരം: ഒരുലക്ഷം രൂപയും ഫലകവും

കോട്ടയം: സ്കൂൾ വിദ്യാർഥിയായിരിക്കേ അച്ഛനൊപ്പം കൃഷിയിടത്തിലേക്ക് ഇറങ്ങിയ കിഷോറിന് സംസ്ഥാനസർക്കാരിൻ്റെ അംഗീകാരം. സംസ്ഥാന കൃഷിവകുപ്പിൻ്റെ കർഷക ജ്യോതി അവാർഡാണ് പാലാ കടപ്ലാമറ്റം വയലാ വാലുതൊട്ടിയിൽ വി. കിഷോറിന് (38) ലഭിച്ചത്. ഒരുലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് അംഗീകാരം.

അച്ഛൻ വിശ്വനും കർഷകനാണ്. കുടും ബസ്വത്തായി കിട്ടിയ ഒരേക്കറിലും പാട്ടത്തി നെടുത്ത ആറേക്കറിലും കൃഷിചെയ്യുന്നു. കല്ലറയിൽ ഒരേക്കർ സ്വന്തം വസ്തുവിലും ഒരേക്കർ പാട്ടഭൂമിയിലും നെൽക്കൃഷിയുണ്ട്. കപ്പ, വാഴ, ഇഞ്ചി, മഞ്ഞൾ, ചേന, ചേമ്പ്, കാച്ചിൽ, പടവലം, കോവൽ, പയർ, പാവൽ എന്നിവയാണ് പ്രധാന കൃഷി. അയൽവാസിയായ സോണി സ്ഥിരമായി തൊഴിലാളിയായി കൂടെയുണ്ട്. കൃഷിയിറക്കുന്ന സമയത്തും വിളവെടുപ്പ് സമയത്തും അതിഥിത്തൊഴിലാളികളെ സമീപിക്കും.

പ്ലസ്‌ടു പഠനം പൂർത്തിയാക്കിയശേഷം മുഴുവൻ സമയവും കൃഷിക്കായി മാറ്റിവെച്ചു. കഷ്ടപ്പെടാൻ മനസ്സുള്ളവർക്ക് വിജയിക്കാം എന്നതാണ് തന്റെ അനുഭവമെന്ന് കിഷോർ പറയുഞ്ഞു. മുൻവർഷങ്ങളിൽ പഞ്ചായത്തി ന്റെ അംഗീകാരം കിട്ടിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബെവ്‌കോ ഓണം ബോണസ് ഒരു ലക്ഷം രൂപ വരെ

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ഓണം ബോണസ് തുക പ്രഖ്യാപിച്ചു.മുൻ വർഷത്തേക്കാൾ 2,500 രൂപയാണ് ഇത്തവണ വർധിപ്പിച്ചത്. പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്.അഡ്വാൻസ് തുക 50,000 നൽകാനും തീരുമാനമായി. എക്‌സൈസ് മന്ത്രിയുടെ...

ഉത്തരാഖണ്ഡിൽ ആറുപേർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്നുവീണു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ തീർഥാടകരുമായി പോയ ഹെലികോപ്റ്റർ തകർന്നു.പൈലറ്റും അഞ്ച് യാത്രക്കാരും ഉൾപ്പെടെ ആറുപേരുമായി ബദ്‌രീനാഥിൽനിന്ന് ഡെറാഡൂണിലേക്ക് പോകുകയായിരുന്നു ഹെലികോപ്ടർ. ഉച്ചയ്ക്കുശേഷം 2.10-ഓടെ ശക്തമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഹാഥി പർബത് മേഖലയ്ക്ക്...
- Advertisment -

Most Popular

- Advertisement -