Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകയറ്റം കയറി...

കയറ്റം കയറി വന്ന പിക്കപ്പ് ഓട്ടോ തലകീഴായി മറിഞ്ഞു : ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: പന്നിമറ്റം ഇല്ലിമൂട് കവലയിൽ ലോഡുമായി കയറ്റം കയറി വന്ന പിക്കപ്പ് ഓട്ടോ മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപെട്ടു . ഇല്ലിമൂട് കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ വാഹനമാണ് അപകടത്തിൽപെട്ടത് . ഈ സ്ഥാപനത്തിൽ നിന്നും നിറയെ കാലിത്തീറ്റച്ചാക്കുകളുമായി കയറ്റം കയറി പ്രധാന റോഡായ പാക്കിൽ – പന്നിമറ്റം റോഡിലേയ്ക്ക് എത്തുകയായിരുന്നു വാഹനം .

എഞ്ചിനുൾപ്പെടെയുള്ള പ്രധാന ഭാഗങ്ങളെല്ലാം വാഹനത്തിന്റെ പിൻ ഭാഗത്തായതിനാൽ കയറ്റം കയറിയപ്പോൾ വാഹനത്തിൽ കയറ്റിയ ലോഡിന്റെ ഭാരവും കൂടിയായപ്പോൾ കയറ്റത്തിൽ നേരെ തലകീഴായി മറിയുകയായിരുന്നു. കാൽനടയാത്രക്കാരോ മറ്റു വാഹനങ്ങളോ സമീപത്തില്ലാത്തതിനാൽ മറ്റ് അപകടം ഒഴിവായി. ഓടിക്കൂടിയ നാട്ടുകാരും പന്നിമറ്റം കവലയിലെയും ഇല്ലിമൂട് കവലയിലെയും മറ്റ് ഓട്ടോ റിക്ഷാ ഡ്രൈവർമാരും ചേർന്ന് ചാക്കുകൾ  ഇറക്കിയ ശേഷം വാഹനം ഉയർത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേടായ കാർഷിക യന്ത്രങ്ങൾക്കായി സൗജന്യ നിരക്കിൽ സർവീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

ആലപ്പുഴ: സംസ്ഥാന കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കർഷകരുടെ  കേടുപാടുകൾ സംഭവിച്ച്  പ്രവർത്തനരഹിതമായിരുക്കുന്ന കാർഷിക യന്ത്രങ്ങളുടെ തകരാറുകൾ പരിഹരിക്കുന്നതിനുള്ള സർവ്വീസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാനത്തെ ആദ്യ ക്യാമ്പ് സെപ്റ്റംബർ 28ന്  രാവിലെ 9 മണിക്ക് ചേർത്തല...

ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാൻ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് എക്സിക്യൂട്ടീവ് ഓഫീസർ

ശബരിമല : മണ്ഡല മകരവിളക്ക് സീസൺ കഴിയുന്നതുവരെ ഭക്തർക്ക് ഇഷ്ടാനുസരണം വിതരണം ചെയ്യാനുള്ള അരവണയും അപ്പവും ഉൾപ്പെടെയുള്ള പ്രസാദങ്ങൾ കരുതിയിട്ടുണ്ടെന്ന് ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ബി മുരാരി ബാബു വ്യക്തമാക്കി. കഴിഞ്ഞ വർഷം മണ്ഡല...
- Advertisment -

Most Popular

- Advertisement -