Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsപരുമല തിരുമേനി...

പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃക : പരിശുദ്ധ ബാവ

പരുമല: തന്റെ ത്യാഗപൂർണ്ണമായ ജീവിതം കൊണ്ട് സമൂഹത്തെ പ്രകാശിപ്പിച്ച പരുമല തിരുമേനി ലോകത്തിനു ഉത്തമ മാതൃകയാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ പറഞ്ഞു. മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) ആഭിമുഖ്യത്തിൽ നടന്ന പേട്രൻസ് ഡേ ദിനാചരണവും, ഉത്‌ഘാടനം ചെയ്യുകയായിരുന്നു  ബാവ.

എംജിഒസിഎസ്എം സൗത്ത് റീജിയൻ പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് അധ്യക്ഷത വഹിച്ചു. എത്യോപ്യൻ ഓർത്തഡോക്‌സ് സഭാ ആർച്ച്ബിഷപ്പ് ആബുനാ മൽക്കിസദേക്ക് അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. മന്നം ആയുർവേദ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. റോബിൻ ജെ. തോംപ്സൺ മുഖ്യപ്രഭാഷണം നടത്തി.

പരുമല സെമിനാരി മാനേജർ ഫാ. എൽദോ എലിയാസ്, വിദ്യാർത്ഥിപ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ. ഡോ. വിവേക് വർഗീസ് , നോയൽ കെ ജോസഫ് എന്നിവർ പ്രസംഗിക്കും.  എംജിഒസിഎസ്എം ഡയറി, ബൈബിൾ റീഡിങ് കാർഡ്, എംജിഒസിഎസ്എം ലിറ്റററി ഫെസ്റ്റ് ലോഗോ എന്നിവയുടെ പ്രകാശനം ചടങ്ങിൽ നിർവഹിച്ചു.

പിഎച്ച്ഡി നേടിയവരെയും, വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവരെയും ആദരിച്ചു. എംജിഒസിഎസ്എം കലാമേള വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൈബർ തട്ടിപ്പ് : ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടൽ: സംഘം കുടങ്ങി

പത്തനംതിട്ട : സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ സമയോചിതമായ ഇടപെടലിൽ കുടങ്ങി. മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് വയോധികനെ വഞ്ചിക്കാൻ ശ്രമിച്ച സൈബർ തട്ടിപ്പ് സംഘം ബാങ്ക് അധികൃതരുടെ...

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റാഞ്ചി : ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. പുലർച്ചെ അഞ്ച് മണിക്ക് തുടങ്ങിയ ഏറ്റുമുട്ടൽ മണിക്കൂറുകളോളം നീണ്ടു. തലയ്‌ക്ക് ഒരു കോടി രൂപ...
- Advertisment -

Most Popular

- Advertisement -