Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsഎം സി...

എം സി റോഡിൽ വെള്ളം കയറിയതോടെ യാത്ര തടസം നേരിട്ടു

തിരുവല്ല: കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണിമലയും പമ്പാനദിയും കര കവിഞ്ഞതോടെ എം സി റോഡിലും വെള്ളം കയറി. എം സി റോഡിലെ  തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയ്ക്കുള്ള ഭാഗത്താണ് വെള്ളം കയറിയത്. ഇതോടെ നിരവധി വാഹനങ്ങൾക്ക് യാത്ര തടസം നേരിട്ടു.  വലിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കുടന്നു പോകുന്നത്. നിരവധി വാഹനങ്ങൾ റോഡിലെ വെളളക്കെട്ടിൽ കുടുങ്ങി.

തിരുവല്ല – കോഴഞ്ചേരി റോഡിലും വെള്ളം കയറി. വള്ളംകുളം, ഇരവിപേരൂർ,  തോട്ടപ്പുഴശ്ശേരി എന്നിവിടങ്ങളിലാണ് കൂടുതൽ വെള്ളക്കെട്ട് രൂപപ്പെട്ടത്. രാവിലെ തിരുവല്ലയിൽ നിന്നും പത്തനംതിട്ടയിലേക്ക് പോയ കെ എസ് ആർടിസി സൂപ്പർ ഡീലക്സ് ബസ് ഇരവിപേരൂരിന് സമീപം റോഡിലെ വെള്ളക്കെട്ടിൽ  തകരാറിലായി. ഇതോടെ രാവിലെ വാഹന ഗതാഗതം നിർത്തി വെച്ചിരുന്നു.

തിരുവല്ല-അമ്പലപ്പുഴ റോഡിൽ നെടുമ്പ്രം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ  ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിർത്തി വെച്ചു.  തിരുവല്ലയിൽ നിന്ന് വരുന്ന കെഎസ്ആർടിസി ബസുകൾ പൊടിയാടി വരെയും, ആലപ്പുഴ ഭാഗത്തുനിന്നുള്ള ബസുകൾ ചക്കുളത്തുകാവ് വരെയും ആണ് സർവീസ് നടത്തുന്നത്. പൊടിയാടിയിൽ നിന്ന്  നീരേറ്റുപുറത്തേക്ക് ട്രാക്ടറിൽ കയറ്റിയാണ് ആളുകളെ  ഇറക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കം

കോഴഞ്ചേരി: ദേശീയ ദുരന്തനിവാരണ സേന ജില്ലാ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടിയുടെ കമ്മ്യൂണിറ്റി അവയർനസ് പ്രോഗ്രാമിന് ജില്ലയിൽ തുടക്കമായി. കോയിപ്രം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 6 പഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കാണ്  ലൈവ് അവതരണത്തോടെ ക്ലാസെടുത്തത്. കോയിപ്രം...

മെറിറ്റ് -2025

തിരുവല്ല : എംസിഎ നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി പാസായ കുട്ടികളെ അനുമോദിക്കുന്ന "മെറിറ്റ് -2025" ബഥനി സന്യാസിനി സമൂഹത്തിന്റെ തിരുവല്ല പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ശാന്തി...
- Advertisment -

Most Popular

- Advertisement -