Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംസ്ഥാനത്ത് ആദ്യമായി...

സംസ്ഥാനത്ത് ആദ്യമായി വിമാനമാർഗം ഹൃദയമെത്തിച്ചു ശസ്ത്രക്രിയ നടത്തിയ മാത്യു അച്ചാടൻ അന്തരിച്ചു

കൊച്ചി : സംസ്ഥാനത്ത് ആദ്യമായി വിമാനമാർഗം ഹൃദയമെത്തിച്ചു ശസ്ത്രക്രിയ നടത്തിയ മാത്യു അച്ചാടൻ(57) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.2015 ജൂലൈ 24നാണ് മാത്യുവിന്റെ ഹൃദയം മാറ്റിവച്ചത്.

ശ്രീ ചിത്തിര തിരുനാൾ മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പാറശാല സ്വദേശി അഡ്വ. നീലകണ്ഠശർമക്ക് മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ ഹൃദയം മാത്യുവിനു മാറ്റിവച്ചത്. റോഡ് മാർഗം ഹൃദയം എത്തിക്കാനുള്ള വെല്ലുവിളിയെ മറികടക്കാൻ ആദ്യമായി എയർ ആംബുലൻസ് എന്ന ആശയം മുന്നോട്ടു വന്നു.തുടർന്ന് ഉമ്മൻചാണ്ടിയുടെ നിർദ്ദേശാനുസരണം നാവികസേനയുടെ ഹെലികോപ്റ്ററിലായിരുന്നു കൊച്ചിയിൽ ഹൃദയമെത്തിച്ചത്.ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലാണ് ഹൃദയ ശസ്ത്രക്രിയ നടന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗവിയിലെ കൊലപാതകം: സർക്കാർ സഹായം എത്രയും വേഗം കുടുംബത്തിന് നൽകും:  മന്ത്രി ബിന്ദു കൃഷ്ണ

പത്തനംതിട്ട: ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തെ സന്ദർശിച്ച് വനിതാ ശിശു വികസന വകുപ്പു മന്ത്രി ബിന്ദു കൃഷ്ണ. കുടുംബത്തിന് സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ...

പച്ചക്കറി വില കുതിക്കുന്നു ; ചെറുനാരങ്ങയ്ക്കും പൊള്ളുന്ന വില അടുക്കള ബജറ്റ് താളംതെറ്റി

കോഴഞ്ചേരി : ജില്ലയിൽ ഓണത്തിന് ശേഷം പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. സാധാരണക്കാരുടെ കുടുംബബജറ്റ് താളംതെറ്റുന്നു. പച്ചക്കറികൾക്കൊപ്പം ചെറുനാരങ്ങയുടെ വിലയും ഉയർന്നതോടെ വീട്ടാവശ്യങ്ങൾക്കു പുറമെ ഹോട്ടലുകൾ, ജ്യൂസ് കടകൾ, തട്ടുകടകൾ എന്നിവയെയും വിലക്കയറ്റം...
- Advertisment -

Most Popular

- Advertisement -