Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅഫാനാണ് ആക്രമിച്ചതെന്ന്...

അഫാനാണ് ആക്രമിച്ചതെന്ന് സമ്മതിച്ച് ഷെമീന

തിരുവനന്തപുരം : വെഞ്ഞാറന്മൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ മൊഴി നൽകി .തന്നെ ആക്രമിച്ചത് അഫാനാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒയ്ക്ക് നൽകിയ മൊഴിയിൽ സമ്മതിച്ചു. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരിക്കേറ്റതെന്നായിരുന്നു അവർ ഇതുവരെ പറഞ്ഞിരുന്നത്.

തനിക്ക് ലക്ഷങ്ങളുടെ കടമുണ്ട് .സംഭവദിവസം മുൻപ് കടം വാങ്ങിയ 50,000രൂപ തിരികെ നൽകണമായിരുന്നു.അതിനായി ബന്ധുവിന്റെ വീട്ടിൽ പോയി. അവിടെവച്ചു കേട്ട അധിക്ഷേപങ്ങൾ മകനെ വേദനിപ്പിച്ചെന്നും അതാണ് ക്രൂരകൃത്യം ചെയ്യാൻ പ്രേരിപ്പിച്ചതെന്നുമാണ് ഷെമിയുടെ മൊഴി.ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചിരുന്നതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വിഡിയോകൾ കണ്ടിരുന്നതായും ഷെമീന പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് ജില്ലാ പഞ്ചായത്ത് ആസ്തിയില്‍ ഉള്‍പ്പെടുത്തുന്നത് പരിശോധിക്കും : മാത്യു ടി തോമസ് എംഎല്‍എ

പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ കീച്ചേരിവാല്‍ കടവ് പാലം അപ്രോച്ച് റോഡ് ജില്ലാ പഞ്ചായത്തിന്റെ ആസ്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിക്കുന്നത് പരിശോധിക്കുമെന്ന് മാത്യു ടി തോമസ് എംഎല്‍എ. ജില്ലാ വികസനസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....

വന്യജീവി സംഘർഷം ലഘൂകരിക്കാൻ ഹാങിങ് ഫെൻസിങ്

കോട്ടയം: എരുമേലി റേഞ്ചിനു കീഴിൽ വരുന്ന പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി നിർമിച്ച ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമാണോദ്ഘാടനവും വാഗമൺ കോലാഹലമേട്ടിൽ പുതുതായി നിർമിച്ച ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനവും കോരുത്തോട് പള്ളിപ്പടി...
- Advertisment -

Most Popular

- Advertisement -