Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNew Delhiപുടിൻ ഇന്ത്യയിലെത്തി...

പുടിൻ ഇന്ത്യയിലെത്തി : വിമാനത്താവളത്തിലെത്തി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി : രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ ഡൽഹിയിലെത്തി.പ്രോട്ടോക്കോള്‍ ലംഘിച്ച് പാലം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുടിനെ നേരിട്ട് സ്വീകരിച്ചു. വൈകുന്നേരം 6.35-നാണ് റഷ്യൻ പ്രസിഡന്റ് ഡൽഹിയിലെത്തിയത് .നിരവധി ബിസിനസ് നേതാക്കളുടെ ഒരു വലിയ പ്രതിനിധി സംഘവും പുതിനെ അനുഗമിക്കുന്നുണ്ട്.

2022 ഫെബ്രുവരിയിൽ ഉക്രെയ്ൻ യുദ്ധം ആരംഭിച്ചതിനുശേഷം പുടിന്റെ ആദ്യ ഇന്ത്യ സന്ദർശനമാണിത്.23-ാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് പുടിൻ ഇന്ത്യയിലെത്തിയത്.നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താൻ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെക്കാൻ സാധ്യതയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈഫ് ലൈൻ ആശുപത്രിയിൽ വിഷ ചികിത്സ ആരംഭിച്ചു

അടൂർ: സമഗ്രമായ വിഷ ചികിത്സാ സംവിധാനം അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ആരംഭിച്ചു. ഏത് തരത്തിലുള്ള പാമ്പ് കടിയേയും നേരിടാനായി ആവശ്യമായ ആന്റിവെനം ലൈഫ് ലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മൂർഖൻ, വെള്ളിക്കട്ടൻ തുടങ്ങിയ പാമ്പുകളുടെ...

ശബരിമല മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് : ഋഷികേശ് വർമയും എം.വൈഷ്ണവിയും ഇന്ന് പുറപ്പെടും

പന്തളം: ഈ വർഷത്തെ ശബരിമല മേൽശാന്തിയെയും മാളികപ്പുറം മേൽശാന്തിയെയും ഇക്കുറി ഋഷികേശ് വർമയും എം.വൈഷ്ണവിയും നറുക്കെടുക്കും. പന്തളം കൊട്ടാരത്തിൽ നിന്നും ഒക്ടോബർ 16 നാണ് ഇരുവരും പുറപ്പെടുക പന്തളം നടുവിലേ മുറി കൊട്ടാരത്തിൽ മുൻ...
- Advertisment -

Most Popular

- Advertisement -