Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsഅവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍,...

അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, ധര്‍മ സംരക്ഷണത്തിനായി നിര്‍ഭയത്വത്തോടെ മുന്നിട്ടിറങ്ങണം: ജെ.നന്ദകുമാര്‍

പന്തളം: അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍, ധര്‍മ സംരക്ഷണത്തിനായി നിര്‍ഭയത്വത്തോടെ മുന്നിട്ടിറങ്ങണമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ശബരിമല മണ്ഡലകാല തീര്‍ത്ഥാടനത്തിന് മുന്നോടിയായി അയ്യപ്പ സേവാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍  പന്തളം കടയ്‌ക്കാട് ഭദ്രകാളി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച അയ്യപ്പ മഹാസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നിര്‍ഭയത്വത്തിന്റെ സന്ദേശമാണ് അയ്യപ്പന്‍ ഭക്തരിലേക്കു പകരുന്നത്. എന്നാല്‍ ആ ദേവചൈതന്യം കുടികൊള്ളുന്ന ശബരിമല, കടല്‍ക്കൊള്ളക്കാരുടെയും തീവെട്ടിക്കൊള്ളക്കാരുടെയും തേരോട്ട മേഖലയായിക്കഴിഞ്ഞു. ശബരിമലയില്‍ നിന്ന്സ്വര്‍ണം മോഷ്ടിച്ചവരെ അകത്താക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയവര്‍ നിഷ്‌ക്രിയരായി.

നമ്മുടെ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യത്തോടെ മുന്നിട്ടിറങ്ങണം. ഒരാളുടെയും മുന്നില്‍ അവകാശങ്ങള്‍ക്കായി കൈനീട്ടേണ്ടതില്ല. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കാട്ടുകൊള്ളക്കാരെ ധൈര്യസമേതം നേരിടണം. നിലയ്‌ക്കല്‍ പ്രക്ഷോഭം ഇതിനു തെളിവാണ്. പോരാട്ടത്തിന്റെ ചരിത്രം മറക്കാനുള്ളതല്ല, ഓര്‍മയുടെ അടിസ്ഥാനത്തില്‍ മറവിക്കെതിരേയുള്ള പോരാട്ടമാണ് വിജയം.

നിലയ്‌ക്കല്‍ പ്രക്ഷോഭ കാലത്ത് ശബരിമല ക്ഷേത്രം ഇല്ലാതാക്കാന്‍ കൂട്ടുനിന്നവരുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ഭരണത്തില്‍. ഭക്തര്‍ക്ക് അവകാശമൊന്നുമില്ലാത്ത അവസ്ഥയിലേക്കു ശബരിമലയെ എത്തിക്കാനാണ് അവര്‍ ശ്രമിക്കുന്നത്, ജെ. നന്ദകുമാര്‍ പറഞ്ഞു. അയ്യപ്പ മഹാസംഗമത്തിന്റെ ദീപ പ്രോജ്ജ്വലനം ശബരിമല തന്ത്രി കണ്ഠര് ബ്രഹ്‌മദത്തനും, ഉദ്ഘാടനം പത്തനംതിട്ട ശാന്താനന്ദമഠം ഋഷിജ്ഞാന സാധനാലയം സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠാനന്ദഗിരിയും നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു.

നിയുക്ത ശബരിമല മേല്‍ശാന്തി അരീക്കര സുബ്രഹ്‌മണ്യന്‍ ശങ്കരന്‍ നമ്പൂതിരി, പന്തളം കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റ് പ്രദീപ്കുമാര്‍ വര്‍മ, അമ്പലപ്പുഴ സമൂഹ പെരിയോന്‍ എന്‍. ഗോപാലകൃഷ്ണപിള്ള, ആലങ്ങോട് യോഗം പെരിയോന്‍ പ്രദീപ്ആര്‍. മേനോന്‍ അമ്പാടത്ത് മാളിക, അയ്യപ്പ സേവാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജയന്‍ ചെറുവള്ളില്‍, സെക്രട്ടറി വേണുഗോപാല്‍ പന്തളം, ശിവന്‍സ്വാമി, രതീഷ്‌കുറുപ്പ്, മനോജ് നമ്പൂതിരി പുതുമന എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 16-08-2026 Samrudhi SM-68

1st Prize Rs.1,00,00,000/- MP 246836 (ALAPPUZHA) Consolation Prize Rs.5,000/- MN 246836 MO 246836 MR 246836 MS 246836 MT 246836 MU 246836 MV 246836 MW 246836 MX 246836 MY 246836 MZ 246836 2nd Prize Rs.25,00,000/- MS 559332 (MOOVATTUPUZHA) 3rd...

ലോഡ് ഷെഡിങ് പ്രതിസന്ധി ഒഴിവാക്കാൻ ചുരുങ്ങിയ നിരക്കില്‍ വൈദ്യൂതി വാങ്ങും; മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: ചുരുങ്ങിയ നിരക്കില്‍ കിട്ടാവുന്നിടത്ത് നിന്നെല്ലം വൈദ്യുതി ലഭ്യമാക്കി സംസ്ഥാനത്തെ ലോഡ് ഷെഡ്ഡിംഗില്‍ നിന്ന് ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി സണ്ണി ജോസഫ്. വൈദ്യതി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മാസം...
- Advertisment -

Most Popular

- Advertisement -