Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsപിണറായി വിജയന്റെ...

പിണറായി വിജയന്റെ വീടുകളില്‍ ഇഡി റെയ്ഡ്: സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ്  പരിശോധന

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ്. ബേക്കറി ജംങ്ഷനിലുള്ള വാടക വീട്ടിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. റെയ്ഡ് നടക്കുന്നത് സിഎംആര്‍എല്‍- എക്‌സാലോജിക്കുമായി ബന്ധപ്പെട്ട കേസിലാണ് ഇഡിയുടെ പരിശോധന.

കണ്ണൂരിലെ വീട്, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്‌ , മുഹമ്മദ് റിയാസിന്റെ കോട്ടൂളിയിലെ വീട്‌, എക്‌സാലോജികിന്റെ ബംഗളൂരുവിലെ ഓഫീസ് എന്നിവിടങ്ങളിലാണ് റെയ്ഡ്‌. 12 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തുന്നത്. കേസില്‍ ഇ.ഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിനു പിന്നാലെയാണ് നടപടി.

ബേക്കറി ജംക്ഷനിലെ വീട്ടിനുള്ളിൽ പിണറായി വിജയനുണ്ട്. സിഎംആർഎൽ എക്സാലോജിക്സ് കേസിൽ ആരോപണ വിധേയായ അദ്ദേഹത്തിന്റെ മകൾ വീണയും കുടുംബവും വീട്ടിലുണ്ട്. കനത്ത സുരക്ഷയിലാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ പ്രവേശിച്ചിരിക്കുന്നത്. പുലർച്ചെയോടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് എന്നാണ് വിവരം.

മാ​സ​പ്പ​ടി കേ​സി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്​​ട​റേ​റ്റ്​ (ഇ ഡി) അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചോ​ദ്യം ​ചെ​യ്യ​ലി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ച ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് കൊ​ച്ചി​ൻ മി​ന​റ​ൽ​സ് ആ​ൻ​ഡ് റൂ​ട്ടൈ​ൽ ലി​മി​റ്റ​ഡ്​ (സി.​എം.​ആ​ർ.​എ​ൽ) ക​മ്പ​നി​യും ഉ​ദ്യോ​ഗ​സ്ഥ​രും ന​ൽ​കി​യ ഹർ​ജി ഇന്നലെ ​ഹൈക്കോടതി തള്ളിയിരുന്നു.

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ വീ​ണ​യു​ടെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള​ട​ക്കം അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​മ​ൻ​സ് അ​യ​ക്കാ​ൻ ഇ ​ഡി​ക്ക്​ അ​ധി​കാ​ര​മി​ല്ലെ​ന്ന​ത​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഹർജി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ​ത്തി​ന്റെ പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ അ​യ​ക്കു​ന്ന സ​മ​ൻ​സി​നെ​തി​രെ ഹർ​ജി ന​ൽ​കു​ന്ന​ത് അ​പ​ക്വ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന​ട​ക്കം വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റി​സ്​ ടി. ആ​ർ ര​വി ഹ​ർ​ജി ത​ള്ളി​യ​ത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം : ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടുകാൽ ചരുവിള പുത്തൻ വീട്ടിൽ ജി മഹേഷാണ് ( 23) ആണ്  മരിച്ചത്. കഴക്കൂട്ടം – കാരോട് ബൈപ്പാസിലാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് ഭിത്തിയിലിടിച്ച്...

കുടുംബ സ്വത്തിനെ ചൊല്ലി തര്‍ക്കം : ചെങ്ങന്നൂരിൽ അനിയൻ ചേട്ടനെ കൊന്നു

ചെങ്ങന്നൂർ : കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിൽ അനിയൻ ചേട്ടനെ കൊലപ്പെടുത്തി. ചെങ്ങന്നൂർ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് മരിച്ചത്. പ്രതിയായ സഹോദരൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ 3...
- Advertisment -

Most Popular

- Advertisement -