Saturday, October 24, 2026
No menu items!

subscribe-youtube-channel

HomeNewsപമ്പാ കെട്ടുനിറ...

പമ്പാ കെട്ടുനിറ കേന്ദ്രത്തിൽ തമിഴ്നാട് സർക്കാരിന്റെ സൗജന്യ മുണ്ടുകൾ; ഇരുമുടിക്കെട്ടിന്  ഉപയോഗിക്കുന്നതായി ആരോപണം

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ കെട്ടുനിറ കേന്ദ്രത്തിൽ പുതിയ വിവാദം. തമിഴ്നാട് സർക്കാർ പൊങ്കൽ സമ്മാനമായി റേഷൻ കാർഡ് ഉടമകൾക്കും സാമൂഹിക സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്കും വിതരണം ചെയ്ത സൗജന്യ മുണ്ടുകൾ ഇരുമുടിക്കെട്ട് നിർമാണത്തിന് ഉപയോഗിക്കുന്നതായി ആരോപണം.

തമിഴ്നാട് സർക്കാരിന്റെ മുദ്ര പതിച്ച മുണ്ടുകൾ ഉപയോഗിച്ച് നിർമിച്ച ഇരുമുടിക്കെട്ടുകൾ പമ്പയിലെ ദേവസ്വം ബോർഡിന്റെ കടയിൽ വിൽപ്പനയ്ക്ക് എത്തിയതായാണ് തീർഥാടകർ ആരോപിക്കുന്നത്. തമിഴ്നാട്ടിൽനിന്നുള്ള തീർഥാടകർ പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് വാങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.

തമിഴ്നാട് സർക്കാർ 2025-ലെ പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് സൗജന്യമായി വിതരണം ചെയ്ത മുണ്ടിൽനിന്ന് നിർമിച്ച ഇരുമുടിക്കെട്ടാണ് ലഭിച്ചതെന്നാണ് ആരോപണം. സർക്കാർ മുദ്രയും വിതരണ പദ്ധതിയുടെ വിവരങ്ങളും രേഖപ്പെടുത്തിയ മുണ്ട് ഇരുമുടിക്കെട്ടിൽ കണ്ടെത്തിയതോടെ തീർഥാടകർ സംശയം പ്രകടിപ്പിച്ചു.

തമിഴ്നാട് കടലൂർ ജില്ലയിൽ പണ്രുട്ടിക്ക് സമീപമുള്ള അങ്കുച്ചെട്ടിപ്പാളയം സ്വദേശിയായ നവനീതകൃഷ്ണനും സുഹൃത്തുക്കളുമാണ് സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്. ശബരിമല ദർശനത്തിനായി എത്തിയ സംഘം പമ്പയിലെ  ദേവസ്വം ബോർഡിന്റെ കടയിൽനിന്ന് ഇരുമുടിക്കെട്ട് നിറയ്ക്കുന്നതിനുള്ള ബാഗ് വാങ്ങുകയായിരുന്നു.

300 രൂപ വിലയുള്ള ബാഗിൽ തമിഴ്നാട് സർക്കാരിന്റെ മുദ്രയും ‘പൊങ്കൽ 2025’ എന്ന അടയാളവും ഉണ്ടായിരുന്നു. മുണ്ടിൽ വേട്ടി-സാരി വിതരണ പദ്ധതിയുടെ രജിസ്ട്രേഷൻ നമ്പർ, ഇനം, ബാച്ച് നമ്പർ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നതായി അവർ പറഞ്ഞു

ഇരുമുടിക്കെട്ടിനൊപ്പം രണ്ട് തേങ്ങ, ചന്ദനപ്പൊടി, ഭസ്മം, ഒരുപിടി പച്ചരി തുടങ്ങിയവയും നൽകിയിരുന്നു. തമിഴ്നാട് സർക്കാർ സൗജന്യമായി വിതരണം ചെയ്ത മുണ്ട് ഇരുമുടിക്കെട്ട് നിർമാണത്തിന് ഉപയോഗിച്ചതെങ്ങനെയെന്ന ചോദ്യമാണ് ഇതോടെ ഉയർന്നത്.

സൗജന്യമായി ലഭിച്ച മുണ്ടുകൾ ഗുണഭോക്താക്കൾ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തതാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. എന്നാൽ മുണ്ടുകൾ കൂട്ടത്തോടെ മറിച്ചുവിറ്റതായോ ക്രമക്കേട് നടന്നതായോ നിലവിൽ സ്ഥിരീകരിച്ചിട്ടില്ല.

ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് പമ്പയിലെ കെട്ടുനിറ കേന്ദ്രത്തിൽ വിൽപ്പനയ്ക്കെത്തുന്ന സാധനങ്ങളുടെ ഉറവിടം സംബന്ധിച്ചും പരിശോധന വേണമെന്ന ആവശ്യം ശക്തമാണ്. ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള കടയിൽ വിൽക്കുന്ന ഇരുമുടിക്കെട്ടുകൾക്ക് ആവശ്യമായ തുണികൾ എവിടെനിന്നാണ് വാങ്ങുന്നത്, ഇവയുടെ സംഭരണവും വിതരണവും എങ്ങനെയാണ് നടക്കുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.

അതേസമയം, സംഭവത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെയോ ദേവസ്വം ബോർഡിന്റെയോ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 02-12-2025 Sthree Sakthi SS-496

1st Prize Rs.1,00,00,000/- SA 249255 (WAYANADU) Consolation Prize Rs.5,000/- SD 223762 SB 249255 SC 249255 SD 249255 SE 249255 SF 249255 SG 249255 SH 249255 SJ 249255...

അസമിൽ ഹൈവേയിൽ വിമാനമിറങ്ങി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി

ദിസ്പൂർ : അസമിൽ ദേശീയപാതയിൽ വ്യോമസേനാ വിമാനത്തിൽ എമർജൻസി ലാൻഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി .വടക്കുകിഴക്കൻ മേഖലയിലെ ആദ്യ എമർജൻസി ലാൻഡിങ് ഫെസിലിറ്റി (ഇഎൽഎഫ്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ...
- Advertisment -

Most Popular

- Advertisement -