Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹി മദ്യനയ...

ഡൽഹി മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജാമ്യാപേക്ഷയിൽ സിബിഐയുടെ മറുപടി തേടിയ സുപ്രീം കോടതി കേസ് ഈ മാസം 23ലേക്ക് മാറ്റി. സിബിഐയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജ്വൽ ഭുയൻ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന് മുൻപിൽ വന്നത് .

നേരത്തേ രണ്ട് ഹര്‍ജികളും ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.ഇ.ഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ കേജ്‌രിവാളിനു സുപ്രിംകോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു.സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ കെജ്‌രിവാളിന് ജയിൽമോചിതനാകാൻ കഴിയുകയുള്ളു.മദ്യനയ അഴിമതിക്കേസിൽ ഇഡിയുടെ കസ്റ്റഡിയിലിരിക്കെ ജൂൺ 26നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവാഹത്തട്ടിപ്പുകാരി പിടിയിൽ

തിരുവനന്തപുരം : മാട്രിമോണിയിൽ വിവാഹപരസ്യം നൽകി 10ഓളം പേരെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരി പിടിയിൽ .എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. തലസ്ഥാനത്തെ പഞ്ചായത്തം​ഗമായ പ്രതിശ്രുത വരനും...

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് 312 വോട്ടുകൾ

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. അരിസോണയിലെ വോട്ടെണ്ണൽ കൂടി പൂർത്തിയായതോടെയാണ് 312 വോട്ടുകൾ ട്രംപ് സ്വന്തമാക്കിയത് .അരിസോണയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -