Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് ടൂറിസ്റ്റ്...

കോട്ടയത്ത് ടൂറിസ്റ്റ് ബസ്സുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു

കോട്ടയം: ഏറ്റുമാനൂർ–എറണാകുളം റൂട്ടിൽ നമ്പ്യാകുളത്ത് രണ്ട് ടൂറിസ്റ്റ് ബസുകൾ കൂട്ടിയിടിച്ച് വിദ്യാർഥികൾക്ക് പരിക്ക്. കോയമ്പത്തൂരിൽ നിന്ന് വിദ്യാർഥികളുമായി വാഗമണ്ണിലേക്ക് പോവുകയായിരുന്ന തമിഴ്നാട് ടൂറിസ്റ്റ് ബസിലേക്ക് നിയന്ത്രണം വിട്ട മിനി ടൂറിസ്റ്റ് ബസ് എതിർദിശയിൽനിന്ന് എത്തി ഇടിച്ചുകയറുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയായിരുന്നു അപകടം. മിനി ടൂറിസ്റ്റ് ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്നാട് ടൂറിസ്റ്റ് ബസ് സമീപത്തെ പുരയിടത്തിലേക്ക് ഇടിച്ചിറങ്ങി. ബസിലുണ്ടായിരുന്ന വിദ്യാർഥികൾക്ക് നിസാര പരിക്കേറ്റു.

പരിക്കേറ്റ വിദ്യാർഥികളെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഗുരുതരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തെ തുടർന്ന് കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ മേൽനടപടികൾ സ്വീകരിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു

കോന്നി : കരിമാൻതോട് പൂച്ചക്കുളത്ത് വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി വീട്ടുകാർ. പൂച്ചക്കുളം മണ്ണുങ്കൽ സുജയുടെ വീട്ടിലെ നായയെ ആണ് പുലി ആക്രമിച്ചു കൊന്നത്. വെള്ളി പുലർച്ചെ നായയുടെ കുര കേട്ട് വീട്ടുകാർ...

ഉന്നത നേതൃത്വം കുടുംബത്തെ അവഗണിച്ചു ; ആവശ്യത്തിന് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ല : വിനോദിനി ബാലകൃഷ്ണൻ

തിരുവനന്തപുരം : കോടിയേരിയുടെ മരണശേഷം സിപിഎമ്മിന്റെ ഉന്നത നേതൃത്വത്തിൽ നിന്ന് നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍.കോടിയേരി മരിച്ച ശേഷം നേതൃത്വം കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ലെന്നും ഒരു അഭിമുഖത്തിൽ...
- Advertisment -

Most Popular

- Advertisement -