Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKasargodവൈദ്യുതി ലൈനിൽ...

വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിയ്ക്ക് തീപിടിച്ചു : ലോറിയിലുണ്ടായിരുന്ന മുപ്പതിലധികം ഫ്രിഡ്ജുകൾ കത്തിനശിച്ചു

കാസർകോഡ് : വൈദ്യുതി ലൈനിൽ തട്ടി റെഫ്രിജറേറ്റർ ലോഡുമായി വരികയായിരുന്ന കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു.ലോറിയിലുണ്ടായിരുന്ന മുപ്പതിലധികം ഫ്രിഡ്ജുകൾ കത്തിനശിച്ചു.. കോഴിക്കോട് നിന്ന് ഉടുപ്പിയിലേക്ക് പോകുന്ന ലോറിയാണ് കാസർകോട് മൗവ്വലിൽ വച്ച് രാവിലെ അപകടത്തിൽപ്പെട്ടത്.

വാഹനത്തിൽ ഘടിപ്പിച്ചിരുന്ന കണ്ടെയ്നറിലാണ് ആദ്യം തീപടർന്നത്.  തീപടർന്ന വിവരം നാട്ടുകാർ അറിയിച്ചതോടെ ഡ്രൈവറും ക്ലീനറും പുറത്തിറങ്ങി.തുടർന്ന് തീ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അഞ്ച് അഗ്നിശമന യൂനിറ്റുകളെത്തി മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ കണ്ടെയ്നറിൻ്റെ ബോഡി വെട്ടിപ്പൊളിച്ച് റെഫ്രിജറേറ്ററുകൾ പുറത്ത് വലിച്ചിട്ടാണ് തീയണച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം : ഡിഎന്‍എ ഫലം വന്നു

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ശരീരഭാഗങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം ലഭിച്ചു. പുതൂര്‍ക്കര അരങ്ങത്ത് വീട്ടില്‍ ബാബുവിന്റെ മകന്‍ അഭിജിത്ത് (27), തൃശ്ശൂര്‍ മനക്കൊടി, കൊളാട്ട് വീട്ടില്‍ വിജയന്‍...

സ്കൂൾ വിട്ടു മടങ്ങിയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ  സമീപിച്ചയാൾ പിടിയിൽ

റാന്നി : സ്കൂൾ വിട്ടു വീട്ടിലേക്ക് പോയ 13 കാരിയെ ലൈംഗികതാല്പര്യത്തോടെ സംസാരിച്ച് പിന്തുടർന്ന് ശല്യം ചെയ്തയാളെ റാന്നി പോലീസ് പിടികൂടി. പഴവങ്ങാടി കരികുളം ഉരുളേൽ വേങ്ങത്തടം വേങ്ങത്തടത്തിൽ വീട്ടിൽ വി .എ...
- Advertisment -

Most Popular

- Advertisement -