Tuesday, July 21, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തിന്റെ സാമ്പത്തിക...

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ അവതരിപ്പിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം നിയമസഭയില്‍ അവതരിപ്പിച്ചു. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

ഇന്നു രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തില്‍ ധവളപത്രം വിശദമായി ചര്‍ച്ച ചെയ്യും.കഴിഞ്ഞ പത്തുവര്‍ഷത്തെ സര്‍ക്കാരിന്റെ വരുമാന ചോര്‍ച്ചയും ധൂര്‍ത്തും ധവളപത്രത്തില്‍ ഇടംപിടിക്കുമെന്നാണ് സൂചന. കിഫ്ബി ഉണ്ടാക്കിയ സാമ്പത്തിക ബാദ്ധ്യത, നികുതി പിരിവിലെ പ്രശ്‌നങ്ങള്‍, കേന്ദ്രത്തില്‍ നിന്ന് പല ഇനങ്ങളിലായി ലഭിച്ചിട്ടുള്ള തുക, ഇതിന്റെ ചെലവഴിക്കല്‍, വകമാറ്റി ചെലവഴിക്കല്‍ തുടങ്ങിയ കാര്യങ്ങളും വിശദമായി പ്രതിപാദിച്ചേക്കും.

സര്‍ക്കാര്‍ ഖജനാവിന്റെ ഇപ്പോഴത്തെ കൃത്യമായ അവസ്ഥയും വ്യക്തമാക്കും.
സംസ്ഥാനത്തിന്റെ നിലവിലെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് വിസ്മയിപ്പിക്കുന്ന ഒരു ധവളപത്രം വരുന്നുണ്ടെന്നും അതില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക വീഴ്ചകള്‍ക്കുള്ള കൃത്യമായ മറുപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വി ഡി സതീശന്‍ സഭയില്‍ പ്രഖ്യാപിച്ചിരുന്നു. കേന്ദ്രത്തില്‍ നിന്ന് മുമ്പ് എന്ത് കിട്ടി, ഇപ്പോള്‍ എന്ത് കിട്ടുന്നില്ല എന്നതിനെക്കുറിച്ചെല്ലാം ധവളപത്രത്തില്‍ വ്യക്തമാക്കുമെന്നും മുഖ്യമന്ത്രി നേരത്തെ  സൂചിപ്പിച്ചിരുന്നു.

അതേസമയം  ധവളപത്രം എന്ന ഉമ്മാക്കി കാണിച്ച് തങ്ങളുടെ വായടപ്പിക്കാന്‍ നോക്കേണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ അഭിപ്രായപ്പെട്ടത്. ധവളപത്രം വരുമ്പോള്‍ അതിന് പറയേണ്ട മറുപടി ആ ഘട്ടത്തില്‍ കൃത്യമായി പറയുമെന്നും പിണറായി  വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോയുടെ ബക്രീദ് പ്രത്യേക കിറ്റ് മെയ് 26 വരെ

കോട്ടയം : വലിയ പെരുന്നാളിന് പൊതുജനങ്ങൾക്ക് അവശ്യ വസ്തുക്കളും സബ്‌സിഡി സാധനങ്ങളും ഉറപ്പാക്കി സപ്‌ളൈകോ. പെരുന്നാളിനോട് അനുബന്ധിച്ച് പത്തിനം സാധനങ്ങൾ അടങ്ങിയ ബക്രീദ് സ്പെഷ്യൽ കിറ്റ് സപ്ലൈകോ വില്പനശാലകളിൽ മെയ് 26 വരെയാണ്...

വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം : സംസ്ഥാനതല ഏകദിന നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ആശുപത്രിയിൽ നടന്നു

തിരുവല്ല : വൂംഡ് ആൻറ് സ്‌റ്റോമ പരിചരണം സംബന്ധിച്ച സംസ്ഥാനതല നഴ്സിംഗ് ശില്പശാല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നു. ബിലീവേഴ്സ് ആശുപത്രിയിലെ നഴ്സിംഗ് വിഭാഗത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന നഴ്സിംഗ്...
- Advertisment -

Most Popular

- Advertisement -