Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruബെംഗളൂരുവിൽ വൻ...

ബെംഗളൂരുവിൽ വൻ ചിട്ടി തട്ടിപ്പ് : മലയാളി ദമ്പതികൾക്കെതിരെ കേസ്

ബെംഗളൂരു : ബെംഗളൂരുവിൽ മലയാളികളായ ചിട്ടി കമ്പനി ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസ് .100 കോടിയോളം രൂപയുടെ വൻ തട്ടിപ്പ് നടത്തിയതായാണ് പരാതി.ബെംഗളുരു രാമമൂർത്തി നഗറിൽ എ&എ ചിട്ട് ഫണ്ട്‍സ് എന്ന കമ്പനിയുടെ ഉടമകളായ ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വർഗീസിനും ഭാര്യ ഷൈനി ടോമിയ്ക്കും എതിരായാണ് കേസ് .ഇരുവരും ഒളിവിലാണ്.

ഇരുപത് വർഷമായി ചിട്ടി നടത്തി വന്നിരുന്ന ഇവർ ഉയർന്ന പലിശ വാഗ്ദാനം ചെയ്തു സ്ഥിര നിക്ഷേപവും സ്വീകരിച്ചിരുന്നു .ഇവരെ ഫോണിൽ കിട്ടാതെ വന്നോടെയാണ് ഇടപാടുകാർ പൊലീസിനെ സമീപിച്ചത്.പ്രതികൾ താമസിച്ചിരുന്ന ഫ്ലാറ്റടക്കം വിൽപ്പന നടത്തിയതായാണ് വിവരം . തട്ടിപ്പിനിരയായ 265 പേരാണ് രാമമൂർത്തി നഗർ പൊലീസിനെ സമീപിച്ചത്. ബെംഗളുരുവിൽ താമസിക്കുന്ന മലയാളികളാണ് ഇതിൽ ഭൂരിഭാഗം പേരും. പ്രതികൾ വിദേശത്തേക്ക് കടന്നിരിക്കാനുള്ള സാധ്യതയടക്കം പൊലീസ് പരിശോധിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ പദ്ധതി: നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്രത്തിന് കത്ത് നൽകി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്തു നൽകി. മന്ത്രിസഭാ യോ​ഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും...

അങ്കമാലിയിലെ കുഞ്ഞിന്റെ കൊലപാതകം : അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി : അങ്കമാലി കരിപ്പാലയിൽ 6 മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തിൽ അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി.അമ്മൂമ്മ റോസിലി(60)  മാനസിക വിഭ്രാന്തിയെ തുടർന്നാണ് കൊലപാതകം നടത്തിയതാണെന്നാണ് നിഗമനം. മറ്റെന്തെങ്കിലും പ്രേരണയുണ്ടോ എന്നും പൊലീസ് പരിശോധിക്കും....
- Advertisment -

Most Popular

- Advertisement -