Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKochiമലങ്കരസഭയുടെ എറണാകുളം...

മലങ്കരസഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്റർ ഉദ്ഘാടനം

കൊച്ചി: എറണാകുളം ന​ഗര ഹൃദയത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക്ക് റിലേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിശുദ്ധ കൂദാശയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.

ഡോ.യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ചികിത്സ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി മെട്രോ ന​ഗരത്തിലെത്തുന്നവർക്ക് സെന്റർ സഹായകരമാകുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ടി.ജെ വിനോദ് എംഎൽഎ, ജസ്റ്റിസ് ബെഞ്ചമിൻ കോശി, കൗൺസിലർ സിനി ആനന്ദ്, സെന്റർ ഇൻ ചാർജ് ഫാ.സൈമൺ ജോസഫ് എന്നിവർ പ്രസം​ഗിച്ചു.

സഭാ വർക്കിം​ഗ് കമ്മിറ്റി അം​ഗം എം.സി സണ്ണി, മാനേജിം​ഗ് കമ്മറ്റി, ഭദ്രാസന കൗൺസിൽ അം​ഗങ്ങൾ, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി അഞ്ചുമനയിലെ വാടക കെട്ടിടത്തിലായിരുന്ന പബ്ലിക്ക് റിലേഷൻസ് സെന്ററിന്റെ പ്രവർത്തനം   മാമംഗലം കണ്ണായത്ത് ലെയിനിലെ സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശക്തമായ നീരൊഴുക്ക് : തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടാന്‍ 15 യന്ത്രങ്ങൾ കൂടി

ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ മോന്‍താ ചുഴലിക്കാറ്റിന്റെയും അറബിക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദത്തിന്റെയും സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍...
- Advertisment -

Most Popular

- Advertisement -