Monday, September 7, 2026
No menu items!

subscribe-youtube-channel

HomeNew Delhiചെനാബിൽ 5,129...

ചെനാബിൽ 5,129 കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു

ന്യൂഡൽഹി : സിന്ധു നദീജല കരാറിൽനിന്ന് പിൻവാങ്ങിയതിന് പിന്നാലെ ചെനാബിൽ  കോടിയുടെ മെഗാ അണക്കെട്ട് പണിയാൻ ഇന്ത്യ ഒരുങ്ങുന്നു.  സിന്ധുവിന്റെ പ്രധാന പോഷക നദിയായ ചെനാബിൽ വമ്പൻ ജലവൈദ്യുത പദ്ധതിയുടെ പ്രവർത്തനങ്ങൾ ഇന്ത്യആരംഭിച്ചതായി സ്വകാര്യ മാധ്യമം  റിപ്പോർട്ട് ചെയ്തു.

ജമ്മു കശ്മീരിലെ ഉധംപുർ, റംബാൻ ജില്ലകളിലാണ് 5,129 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന സാവൽകോട്ട് പദ്ധതി വിഭാവനം ചെയ്യുന്നത്. സിന്ധു നദീജല കരാർ റദ്ദാക്കിയതിന് ശേഷം നരേന്ദ്ര മോദി സർക്കാർ പച്ചക്കൊടി കാട്ടുന്ന ആദ്യത്തെ മെഗാ പദ്ധതിയാണിതെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഘട്ടത്തിൽ 1,406 മെഗാവാട്ടും രണ്ടാം ഘട്ടത്തിൽ 450 മെഗാവാട്ടും വൈദ്യുതോൽപാദനം ലക്ഷ്യംവെക്കുന്ന പദ്ധ പദ്ധതി, ചെനാബ് നദിയിയിൽ ബാഗ്ലിഹാർ, സലാൽ പദ്ധതികൾക്ക് ഇടയിലായാണ് നിർമിക്കുക.

ഈ മെഗാ പദ്ധതിക്കായി നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ‌എച്ച്‌പി‌സി) ലിമിറ്റഡ് ഫെബ്രുവരി അഞ്ചിന് കമ്പനികളെ ക്ഷണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതി എത്രയും വേഗത്തിൽ പൂർത്തീകരിക്കാനാണ് എൻ‌എച്ച്‌പി‌സി ലക്ഷ്യമിടുന്നത്. ഇത് മുന്നിൽകണ്ടാണ് നിർമ്മാണരീതിയും ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പും ആസൂത്രണംചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ, കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധസമിതി മേഖലയിൽ 1,856 മെഗാവാട്ട് പദ്ധതിക്ക് അനുമതി നൽകിയിരുന്നു.

ചെനാബ് നദീതടത്തിലെ മറ്റ് പ്രധാന ജലവൈദ്യുത പദ്ധതികൾ വേഗത്തിലാക്കാനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. നേരത്തെ, സിന്ധു നദീജല കരാറുമായി ബന്ധപ്പെട്ട് പാകിസ്താന്റെ പരാതിയിൽ ഹേഗിലെ ആർബിട്രേഷൻ കോടതി  പുറപ്പെടുവിച്ച ഉത്തരവുകൾ ഇന്ത്യതള്ളിയിരുന്നു. കോടതി നടത്തുന്ന നടപടികൾ നിയമവിരുദ്ധമാണെന്ന് ആവർത്തിച്ച ഇന്ത്യ, കോടതിയുടെ പ്രവർത്തനങ്ങൾക്കോ ഉത്തരവുകൾക്കോ നിയമസാധുതയില്ലെന്നും വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരിയിൽ വാഹനഗതാഗതം തടസ്സപ്പെടും

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ജംഗ്ഷന്‍- ബൈപാസ് ലിങ്ക് റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തികള്‍  സെപ്റ്റംബര്‍ 29  മുതല്‍ ആരംഭിക്കും.  ഈ റോഡില്‍ക്കൂടിയുള്ള വാഹനഗതാഗതം  29 മുതല്‍ ഒരു മാസത്തേക്ക് പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് നിരത്ത് ഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു. ഈ റോഡില്‍ക്കൂടി...

സംസ്ഥാനത്ത് യുഡിഎഫ് തരംഗം : പിണറായി വിജയൻ പിന്നിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് യുഡിഎഫ് തരംഗം.മുഖ്യമന്ത്രി പിണറായി വിജയനും 13 മന്ത്രിമാരും പിന്നിൽ. എൽഡിഎഫ് 42, യുഡിഎഫ് 96, എൻഡിഎ 2 എന്നിങ്ങനെയാണ് ഇപ്പോഴത്തെ സീറ്റ് നില. തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെയാണ്‌ മുന്നിൽ.മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -