Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsKochiനടൻ ഷൈൻ...

നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് : തമിഴ്നാട്ടിലെന്ന് സൂചന

കൊച്ചി : ഡാൻസാഫിനെ കണ്ട് കൊച്ചിയിലെ ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ നടൻ ഷൈൻ ടോം ചാക്കോയെ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമായി തുടരുന്നു. നടന്റെ അവസാന ടവർ ലൊക്കേഷൻ തമിഴ്നാട്ടിലാണെന്ന് കണ്ടെത്തി. പൊള്ളാച്ചിയിലെ ഒരു റിസോർട്ടിലാണെന്നും സൂചനയുണ്ട് .

പോലീസിനെ കണ്ട് ഹോട്ടലിൽ നിന്നും ഇറങ്ങിയോടിയ ഷൈൻ ഒരു ബൈക്കിൽ നേരെ പോയത് കൊച്ചിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കാണ്. കുറച്ചു സമയത്തിന് ശേഷം കാറിൽ ബോൾ​ഗാട്ടിയിലെ മറ്റൊരു ഹോട്ടലിലേക്ക് പോയി. ബോൾ​ഗാട്ടിയിലെ ഹോട്ടലിലേക്ക് കാറിൽ പോകുന്നതും അധികം വൈകാതെ തിരിച്ചുപോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട് .

ലഹരി വിൽപ്പനക്കാരനായ ഒരാൾ താമസിക്കുന്നുണ്ടെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നായിരുന്നു ഡാൻസാഫ് സംഘം ബുധനാഴ്ച്ച രാത്രി ഹോട്ടലിലെത്തിയത്. ഷൈനിന്റെ പേരിലെടുത്ത മുറിയിൽ പോലീസെത്തിയപ്പോൾ തുറന്നത് മേക്കപ്പ്‌മാനായ മുർഷിദാണ്. ഷൈൻ മുറിയിൽ ഉണ്ടായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. ലഹരിവസ്തുക്കളൊന്നും മുറിയിൽ നിന്ന് കണ്ടെത്തിയില്ല. എന്നാൽ ഹോട്ടലിലെ ലഹരി പരിശോധന വിവരമറിഞ്ഞ് എന്തിനാണ് ഷൈൻ ഇറങ്ങിയോടിയതെന്നാണ് വ്യക്തമാകേണ്ടത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയിലെ രണ്ടു ഷട്ടറുകൾ അടച്ചു. ഒന്നും മൂന്നും ഷട്ടറുകളാണ് അടച്ചത്.  രണ്ടാമത്തെ ഷട്ടർ 20 സെൻ്റീ മീറ്റർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. തുറന്നു വിടുന്ന ജലംമൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ...

തദ്ദേശ തിരഞ്ഞെടുപ്പ് : യുഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ യുഡിഎഫ് ലീഡ് ചെയ്യുന്നു .6 കോർപറേഷനുകളിൽ 4 എണ്ണത്തിൽ യുഡിഎഫ് ആണ് ലീഡ് ചെയ്യുന്നത് .തിരുവനന്തപുരം കോർപറേഷനിൽ എൻഡ‍ിഎയും കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫും ലീഡ്...
- Advertisment -

Most Popular

- Advertisement -