തിരുവല്ല : തിരുവല്ല ഹോർട്ടികൾച്ചറൽ ഡെവലപ്മെൻറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുൻസിപ്പൽ മൈതാനത്ത് നടക്കുന്ന പുഷ്പമേളയിൽ വയനാട്ടിൽ നിന്നും എത്തിച്ച നൂറുകണക്കിന് ഡാലിയ പുഷ്പങ്ങൾ വിരിഞ്ഞു. അപൂർവമായ പൂക്കളെ കാണുവാൻ കഴിഞ്ഞ ദിവസങ്ങളിൽ വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്.
വിവിധതരത്തിലുള്ള പച്ചക്കറികളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത അപൂർവ ഇന പുഷ്പങ്ങളും മേള നഗറിൽ വിരിഞ്ഞു നിൽക്കുന്നത്. പുഷ്പമേളയിൽ വൻ ജനത്തിരക്ക് ഏറിയതോടെ സന്ദർശനം ഒരു ദിവസം കൂടെ നീട്ടി.
മേള നഗറിൽ രുചിയേറും വിവിധതരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ലഭിക്കും. വിവിധ കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ തനതു രുചിയിൽ ഇവിടെ ലഭ്യമാണ്. ദിവസവും വൈകുന്നേരം കേരളത്തിലെ പ്രഗൽഭരായ കലാകാരന്മാരുടെ കലാവിരുന്നും മേളയിലുണ്ട്.