Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപാചക തൊഴിലാളികൾക്ക്...

പാചക തൊഴിലാളികൾക്ക് ഛർദിയും വയറിളക്കവും : ബാലാവകാശ കമ്മീഷൻ സന്ദർശിച്ചു

ആലപ്പുഴ : ചിങ്ങോലി ചൂര വിള എൽ പി സ്ക്കൂളിൽ  അധ്യാപകൾക്കും വിദ്യാർത്ഥികൾക്കും പാചക തൊഴിലാളികൾക്കും ഛർദിയും വയറിളക്കവും ഉണ്ടായതുമായി ബന്ധപ്പെട്ട്  സ്കൂളിൽ  ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ജലജ ചന്ദ്രൻ സന്ദർശിച്ചു.

വെള്ളത്തിൽ ബാക്ടീരിയയുടെ സാന്നിധ്യം കുറയ്ക്കുന്നതിനായി സൂപ്പർ ക്ലോറിനേഷൻ നടത്തിയതായി പ്രധാനാധ്യാപിക അറിയിച്ചു. പ്രദേശത്തെ വീടുകളിൽ നിന്നുള്ള വെള്ളത്തിൻ്റെ സാമ്പിളുകളും പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്ന് അസിസ്റ്റൻറ് എൻജിനീയർ  പറഞ്ഞു.

സ്കൂളിൽ  ഉച്ചഭക്ഷണ പരിപാടി പുനരാരംഭിക്കുന്നതിന് മുന്നോടിയായി സ്കൂൾ മാനേജ്മെൻറ് കമ്മറ്റി കൂടണമെന്ന് ബാലാവകാശ കമ്മീഷൻ അംഗം നിർദ്ദേശിച്ചു. വാട്ടർ അതോറിറ്റിയുടെ കുഴൽ കിണറിൽ നിന്ന് നേരിട്ടുള്ള വെള്ളമാണ് പൈപ്പ് വഴി വിതരണം ചെയ്യുന്നത്.

കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ്  ലൈൻ സംവിധാനത്തിൽ എവിടെയെങ്കിലും വിള്ളൽ വീണിട്ടുണ്ടോ എന്നുള്ളത് അന്വേഷിക്കണമെന്നും പൈപ്പ് പൊട്ടിയ സ്ഥലങ്ങൾ ഉണ്ടെങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും  നിർദ്ദേശം നൽകി. വീടുകളിലേക്കുള്ള പൈപ്പുകളിൽ പൊട്ടലുകൾ ഉണ്ടെങ്കിൽ അതും കണ്ടെത്തി പരിഹരിക്കുന്നതിന് ജനങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിന് ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം പഞ്ചായത്തിനോട് നിർദ്ദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തമി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും പു​തി​യ കാ​ര്‍ : പ്ര​ഖ്യാ​പ​ന​വു​മാ​യി ജോ​സ​ഫ് വി​ജ​യ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ എ​ല്ലാ എം​എ​ല്‍​എ​മാ​ര്‍​ക്കും പു​തി​യ കാ​ര്‍ ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ജോ​സ​ഫ് വി​ജ​യ്. എം​എ​ല്‍​എ​മാ​ര്‍​ക്ക് ത​ങ്ങ​ളു​ടെ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കാ​നും ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മി​ക​ച്ച രീ​തി​യി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്താ​നു​മാ​ണ് കാ​ർ ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം....

ചക്രവാതച്ചുഴി : സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

കൊച്ചി : കേരളത്തിന് മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നതിനാൽ  ഫെബ്രുവരി 27 മുതൽ മാർച്ച് 03 വരെ യുള്ള തീയതികളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -