Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsഗൂഗിൾ മാപ്പ്...

ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത വാഹനം വീണ്ടും അപകടത്തിൽപെട്ടു. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച വാഹനമാണ് കോന്നി കള്ളിപ്പാറയ്‌ക്ക് സമീപം അപകടത്തിൽപെട്ടത്. മാപ്പ് കാണിച്ച വഴിയിലൂടെ സഞ്ചരിച്ച കാർ വനത്തിനുള്ളിൽ വഴിതെറ്റി കൊക്കയിലേക്ക് മറിയുന്ന സാഹചര്യത്തിൽ എത്തി. പിന്നീട് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസെത്തിയാണ് ഇദ്ദേഹത്തെ സുരക്ഷിതമായി രക്ഷപ്പെടുത്തിയത്.

മാങ്കോട് നിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്യുകയായിരുന്നു പാസ്റ്റർ സജി ചെറിയാൻ. എന്നാൽ മാപ്പിലെ നിർദ്ദേശങ്ങൾ പിന്തുടർന്ന് വാഹനം മുന്നോട്ട് പോയതോടെ കള്ളിപ്പാറയ്‌ക്ക് സമീപമുള്ള വനമേഖലയിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ നിയന്ത്രണം നഷ്ടമായ കാർ സമീപത്തെ കൊക്കയിലേക്ക് ചരിഞ്ഞു വീണു.

അപകടം തിരിച്ചറിഞ്ഞ ഉടൻ തന്നെ പാസ്റ്റർ സജി ചെറിയാൻ ‘112’ എന്ന എമർജൻസി നമ്പറിൽ വിളിച്ച് പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന് കൂടൽ പൊലീസിന്റെ നേതൃത്വത്തിൽ വനത്തിനുള്ളിൽ മണിക്കൂറുകൾ നീണ്ട ഊർജ്ജിതമായ തിരച്ചിൽ നടത്തിയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം തുടങ്ങി

തിരുവല്ല: കാവുംഭാഗം ആനന്ദേശ്വരം ശിവക്ഷേത്രത്തിൽ നാല്പതാമത് അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രം ആരംഭിച്ചു. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച  കൃഷ്ണവിഗ്രഹവും വഹിച്ചുകൊണ്ടുള്ള ചൈതന്യ രഥ ഘോഷയാത്രയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും...

വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി: സ്വകാര്യ ബസ്  സര്‍വ്വീസ് ആരംഭിച്ചു

ആറന്മുള : ആറന്മുള പഞ്ചായത്തിലെ വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി  ചെങ്ങന്നൂര്‍ ഐ ടി ഐ ജംഗ്ഷൻ,എഴിക്കാട് - കുറിച്ചിമുട്ടം - വല്ലന വഞ്ചിപ്പടി - മണപ്പളളി - കിടങ്ങന്നൂര്‍ - ആലക്കോട്...
- Advertisment -

Most Popular

- Advertisement -