Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപരിഗണനയിലിരുന്ന അഞ്ച്...

പരിഗണനയിലിരുന്ന അഞ്ച് ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: പരിഗണനയിലിരുന്ന എല്ലാ ബില്ലുകളിലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ എന്നീ ബില്ലുകളിലാണ് ഒപ്പ് വച്ചിരിക്കുന്നത്. ബില്ലുകള്‍ പാസാക്കുന്നില്ലെന്നത് കാട്ടി സിപിഎം ഗവര്‍ണര്‍ക്ക് എതിരെ സമരം നടത്തിയിരുന്നു.

കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട ബില്ലായ ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഗവർണർക്ക് പരാതികൾ ലഭിച്ചിരുന്നു.ഇത് സർക്കാരിന് അയക്കുകയും ചീഫ് സെക്രട്ടറി വിഷയത്തിൽ വിശദമായ മറുപടി നൽകുകയും ചെയ്തിരുന്നു .ഇത് പാസ്സാക്കാത്തതിൽ സിപിഎം കടുത്ത വിമർശനമാണ് ഉന്നയിച്ചത്. പ്രതിപക്ഷവും ഇതിനെതിരെ ശബ്ദമുയര്‍ത്തിയിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യക്കാർ ഇറാൻ വിടുക ; നിര്‍ദേശവുമായി ഇന്ത്യൻ എംബസി

ടെഹ്‌റാൻ : ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് എത്രയും പെട്ടെന്ന് രാജ്യം വിടാൻ മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. ബുധനാഴ്ച പുറത്തുവിട്ട അടിയന്തര ജാഗ്രതാ നിർദേശത്തിലാണ് കേന്ദ്രസർക്കാർ ഇന്ത്യൻ പൗരന്മാരോട് എത്രയുംവേഗം ഇറാൻ വിടാൻ അഭ്യർഥിച്ചത്. എംബസിയുമായി...

പ്രകൃതിയെ സംരക്ഷിക്കുക, കൃഷിയെ പ്രോത്സാഹിപ്പിക്കുക : കെ ,സുരേന്ദ്രൻ

തിരുവല്ല : പരമ്പരാഗതമായ കാർഷിക വൃത്തിയും പിതാക്കൻമാർ സംരക്ഷിച്ച നമ്മുടെ മണ്ണും, പ്രകൃതിയും സംരക്ഷിക്കപ്പെടേണ്ടത് ഇന്നത്തെ ജനതയുടെ ഏറ്റവും ആവശ്യമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു . 66-ാമത് കെ.സി....
- Advertisment -

Most Popular

- Advertisement -