Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മു കശ്മീരിൽ...

ജമ്മു കശ്മീരിൽ ഒമർ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ശ്രീനഗർ : ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്തു .ശ്രീനഗറിലെ ഷേർ ഇ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്റററിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ  ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ സത്യവാചകം ചൊല്ലിക്കൊടുത്തു. സക്കീന മസൂദ് , ജാവേദ് ദാർ, ജാവേദ് റാണ, സുരീന്ദർ ചൗധരി, സതീഷ് ശർമ എന്നിവരും മന്ത്രിമാരായി ചുമതലയേറ്റു.

സഖ്യകക്ഷിയായ കോൺഗ്രസ് സർക്കാരിൽ നിന്ന് വിട്ടുനിൽക്കാനും പുറത്തു നിന്നുള്ള പിന്തുണ നൽകാനും തീരുമാനിച്ചു.കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി,മല്ലികാർജുൻ ഖാർഗെ, എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ഇടത് നേതാക്കളായ പ്രകാശ് കാരാട്ട്, ഡി രാജ, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി നേതാവ് സുപ്രിയ സുലെ, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒന്നര കിലോയോളം കഞ്ചാവുമായി ബൈക്കിൽ പാഞ്ഞ യുവാവിനെ  പോലീസ്  പിടികൂടി

പത്തനംതിട്ട : ഒന്നര കിലോയോളം കഞ്ചാവ് മോട്ടോർ സൈക്കിളിൽ കടത്തിക്കൊണ്ടുവരവേ യുവാവ് പോലീസിന്റെ പിടിയിലായി. മുണ്ടുകോട്ടക്കൽ കാഞ്ഞിരവിള പുത്തൻവീട്ടിൽ ജോയി(23)യെയാണ്‌ ഇന്ന് പഴകുളം മേട്ടുംപുറത്തുവച്ച് അടൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് സാഹസികമായി...

താലിബാൻ ആക്രമണത്തിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : പാകിസ്ഥാൻ അഫ്ഗാൻ സൈന്യങ്ങൾ തമ്മിൽ അതിർത്തിയിൽ നടത്തിയ രൂക്ഷമായ ഏറ്റുമുട്ടലിൽ 15 പാക് സെെനികർ കൊല്ലപ്പെട്ടു. കാബൂൾ ഉൾപ്പെടെ അഫ്ഗാനിസ്താനിലെ വിവിധ പ്രദേശങ്ങളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് ആക്രമണം...
- Advertisment -

Most Popular

- Advertisement -