Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeCareerപത്തനംതിട്ടയിൽ ശബരിമല...

പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസിലേക്ക് കാർ ഇടിച്ചുകയറി : നാലുപേർ മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട കൂടലില്‍ ശബരിമല തീർഥാടകരുടെ മിനി ബസിലേക്ക് കാർ ഇടിച്ചുകയറി കാറിലുണ്ടായിരുന്ന നാല് പേര്‍ മരിച്ചു.മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്.പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് സംഭവം.പുലർച്ചെ 3.30ഓടെ തെലങ്കാനയിൽ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസിലേക്കാണ് കാർ ഇടിച്ചുകയറിയത് .

അനുവും നിഖിലും ദമ്പതികളാണ്.അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പൻ മത്തായി.നവംബർ 30ന് വിവാഹംകഴിഞ്ഞ അനുവും നിഖിലും മലേഷ്യയിൽ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു . ഇവരെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. ബസിന്റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 25-04-2025 Nirmal NR-429

1st Prize Rs.7,000,000/- NV 854962 (CHITTUR) Consolation Prize Rs.8,000/- NN 854962 NO 854962 NP 854962 NR 854962 NS 854962 NT 854962 NU 854962 NW 854962 NX 854962...

ഹേമ കമ്മിറ്റി റിപ്പോർട്ട് ; കേസുകൾ അവസാനിപ്പിക്കുന്നു

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും അവസാനിപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘം. മൊഴി നൽകിയവർക്ക് കേസ് തുടരാൻ താൽപര്യമില്ലാത്തതിനാലാണ് കേസുകൾ അവസാനിപ്പിക്കുന്നത്.കോടതിയിൽ മൊഴി നൽകാൻ പലരും...
- Advertisment -

Most Popular

- Advertisement -