Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബിന്ദുവിന്റെ മകൾ...

ബിന്ദുവിന്റെ മകൾ നവമിയെ ചികിത്സയ്ക്കായി വീണ്ടും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിട ഭാഗം തകർന്നുണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് ഉമ്മാക്കുന്ന് മേൽപോത്ത് കുന്നേൽ ഡി. ബിന്ദുവിൻ്റെ മകൾ നവമിയെ തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു . ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നവമിയെ സന്ദർശിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു. നവമിക്ക് സർക്കാർ എല്ലാ ചികിത്സാ സൗകര്യവും ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.നവമിയുടെ കഴുത്തിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് മറ്റൊരു ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞു വീണ് ബിന്ദു മരിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അജിത് ഡോവല്‍ സൗദിയില്‍ 

ന്യൂഡൽഹി : ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റിയാദിൽ സന്ദർശനം നടത്തി. ഊര്‍ജ്ജ സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷാ വിഷയങ്ങളില്‍ ധാരണയിലെത്തുന്നതിനും ലക്ഷ്യമിട്ട് സൗദിയിലെ ഉന്നത നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി....

സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസ് :  വീണ ടിയെ  ഇഡി ഇന്ന് ചോദ്യം ചെയ്യും

കൊച്ചി: സിഎംആര്‍എല്‍- എക്‌സാലോജിക് മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ ടിയെ ഇന്ന് ഇഡി ചോദ്യം ചെയ്യും. സിഎംആര്‍എല്ലുമായി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എക്‌സാലോജിക് കമ്പനി...
- Advertisment -

Most Popular

- Advertisement -