Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകയർമേഖലയുടെ പ്രതാപം...

കയർമേഖലയുടെ പ്രതാപം വീണ്ടെടുക്കും : മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: കയർമേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘കയറിന് ഒരു കൈത്താങ്ങ്, ഒരു വീട്ടിൽ ഒരു കയർ ഉൽപ്പന്നം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കയർ കോർപ്പറേഷൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക വിപണിക്ക് അനുയോജ്യമായ മൂല്യവർധിത കയർ ഉത്പന്നങ്ങൾ ഉത്പാദിപ്പിച്ചാലേ വിപണിയിൽ നമുക്ക് പിടിച്ചു നിൽക്കാൻ കഴിയൂ. പുതിയ സർക്കാർ അധികാരമേറ്റ കഴിഞ്ഞ രണ്ടര മാസത്തിനുള്ളിൽ കയർതൊഴിലാളി നേതാക്കളുമായും മാനേജുമെന്റുകളുമായും ചർച്ച നടത്തി ഈ മേഖലയിലെ കാതലായ പ്രശ്നങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു.

കൂട്ടായ പരിശ്രമത്തിലൂടെ കയർമേഖലയുടെ നഷ്ടപ്രതാപം വീണ്ടുക്കാനും ആലപ്പുഴയെ കയറിന്റെ തലസ്ഥാനമാക്കാനും കഴിയും എന്നാണ് കരുതുന്നത്. സാമ്പത്തിക പരാധീനതകൾക്കിടയിലും കയർ മേഖലയ്ക്കായി ഓണത്തിന് മുമ്പ് സർക്കാർ 56.45 കോടി രൂപ അനുവദിച്ചത് സന്തോഷപൂർവം അറിയിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

443 കയർ സംഘങ്ങൾക്ക് പ്രവർത്തനക്ഷമത വിലയിരുത്തി 4.56 കോടി രൂപ വർക്കിങ് കാപിറ്റലായി നൽകും. കയർ ഭൂവസ്ത്രം വിതരണം ചെയ്ത വകയിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കുടിശ്ശികയായി നൽകാനുള്ള 68 കോടിയിൽ 41 കോടി രൂപ ഇതിനകം റിലീസ് ചെയ്തിട്ടുണ്ട്. കയർഫെഡും കയർകോർപ്പറേഷനും സംഘങ്ങൾക്ക് നൽകാനുള്ള കയർ വില കുടിശ്ശികയിൽ 12 കോടിയൽ 10.95 കോടി രൂപ നൽകാൻ തീരുമാനമെടുത്തതായും മന്ത്രി പറഞ്ഞു.

741 കയർസംഘങ്ങളും രണ്ട് ലക്ഷത്തിൽപരം തൊഴിലാളികളുമാണ് ഈ മേഖലയിലുള്ളത്. തൊഴിലെടുക്കാൻ കഴിയാത്ത കയർതൊഴിലാളികൾക്ക് ഓണത്തിന് എന്തെങ്കിലും നൽകണമെന്ന കെ. വേണുഗോപാൽ എംപിയുടെ നിർദേശം ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനിക്കും. മുൻകാലങ്ങളിലെ കയർ തൊഴിലാളികളുടെ കൂലി വർധന ഫലപ്രദമായിട്ടില്ല. കൂലിവർധന അനിവാര്യമാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും ഇത് സംബന്ധിച്ച് തൊഴിലാളികളുമായും മാനേജുമെന്റുകളായും ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിന്റെ മദ്യനയം: കടുത്ത അതൃപ്തി അറിയിച്ച് മലങ്കര മദ്യ ലഹരി വിരുദ്ധ സമിതി

തിരുവനന്തപുരം:  സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിലുള്ള വ്യതിയാനത്തിൽ കടുത്ത അതൃപ്തി അറിയിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതി. ടൂറിസത്തിന്റെ പേരിൽ ബാറുകളുടെ പ്രവർത്തന സമയം ദീർഘിപ്പ തീരുമാനം പിൻവലിക്കണമെന്ന് കാട്ടി...

തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരൽത്തുമ്പിലെത്തിച്ച രാജ്യത്തെ ഏകസംസ്ഥാനം കേരളം: മന്ത്രി എം ബി രാജേഷ്

ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളുടെ സേവനങ്ങളെല്ലാം വിരൽത്തുമ്പിൽ എത്തിച്ച ഒരേയൊരു സംസ്ഥാനമേ ഇന്ത്യയിലുള്ളുവെന്നും അത് കേരളമാണെന്നും തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. നവീകരിച്ച പെരുമ്പളം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടം പഞ്ചായത്ത് അങ്കണത്തിൽ...
- Advertisment -

Most Popular

- Advertisement -