തിരുവല്ല : കാവിയുടുക്കാത്ത സന്യാസിയായിരുന്നു എം.എ. സറെന്ന് ബാലഗോകുലം സംസ്ഥാന സമിതി അംഗം ഗിരീഷ് ചിത്രശാല. തപസ്യ കലാ സാഹിത്യ വേദി തിരുവല്ല നഗർസമിതിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല രാഷ്ട്ര ചേതനയിൽ നടന്ന ‘കൃഷ്ണായനം’ എം എ സർ അനുസ്മരണത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശ്രീവല്ലഭ വാർഡ് കൗൺസിലർ രാധാകൃഷ്ണൻ വേണാട്ട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തപസ്യ നഗർ സമിതി അദ്ധ്യക്ഷൻ ദിലീപ് അധ്യക്ഷനായി. ശ്രീനിവാസ് പുറയാറ്റ്, ശ്രീദേവി മഹേശ്വരൻ, അഡ്വ. കാവ്യ സതീഷ്, ചന്ദ്രമോഹൻ, സജീവ് ബി, ബിന്ദു സജീവ് എന്നിവർ പ്രസംഗിച്ചു.





