Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിന്റെ...

രാഹുൽ മാങ്കൂട്ടത്തിന്റെ സസ്പെൻഷൻ കോൺഗ്രസിന്റെ രാഷ്ട്രീയ തട്ടിപ്പ് : പി കെ കൃഷ്ണദാസ്

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ  കോൺഗ്രസിന്റെ  രാഷ്ട്രീയ തട്ടിപ്പും നാടകവുമാണെന്ന് പി കെ കൃഷ്ണദാസ്. പാലക്കാട്ടെ വോട്ടർമാരെ പരിഹസിക്കുന്നതിനു തുല്യം. പാർട്ടിക്ക് വേണ്ടാത്ത ആളെ പൊതു സമൂഹത്തിന്റെ തലയിൽ കെട്ടിവെക്കുന്നതിന്റെ ധാർമികത കോൺഗ്രസ് വിശദീകരിക്കണം.

ഔദ്യോഗിക രേഖകളിൽ രാഹുൽ കോൺഗ്രസിന്റെ എം എൽ എ, പാർട്ടിയിൽ നിന്നുള്ള സസ്പെൻഷൻ പ്രഹസനം. രാഹുലിനെ സംരക്ഷിക്കുന്നത് കെ സി വേണുഗോപാൽ, വി ഡി സതീശൻ, ഷാഫി എന്നീ ത്രിമൂർത്തികളാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിന് തമിഴ്നാട് മുഖ്യമന്ത്രിയെയും, ഉപമുഖ്യമന്ത്രിയെയും ക്ഷണിച്ചത് അപലപനീയമാണ് . ശബരിമലയെ തകർക്കാനുള്ള തീരുമാനത്തിന്റെ ആവർത്തനം. ഹിന്ദു വിശ്വാസത്തെ പരസ്യമായി അവഹേളിച്ച നേതാക്കളാണ് തമിഴ്നാട് മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും. വിശ്വാസികളോട് പരസ്യമായി മാപ്പ് ചോദിക്കണം, ഇല്ലെങ്കിൽ പിണറായി വിജയനെയും, സ്റ്റാലിനെയും, ഉദയനിധി സ്റ്റാലിനെയും തടയുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി വീണു

തിരുവല്ല: എം സി റോഡിലെ കുറ്റൂരിൽ ലോറിയിൽ കൊണ്ടുപോയ ചൂളക്കമ്പ് വടം പൊട്ടി  വീണു. ആർക്കും പരുക്കില്ല. കുറ്റൂർ തോണ്ടറപാലത്തിൽ  ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടമെന്ന് പ്രദേശവാസികൾ പറഞ്ഞു.        തമിഴ്നാട്ടിൽ നിന്നും...

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 2 വരെ

എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതിക്ഷേത്രത്തിൽ നവരാത്രിയോട് അനുബന്ധിച്ച് ആണ്ടുതോറും നടത്തിവരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം സെപ്റ്റംബർ  20 ന് ആരംഭിച്ച് ഒക്ടോബർ 2 ന് സമാപിക്കും. സെപ്റ്റംബർ 20 ന് രാവിലെ 9...
- Advertisment -

Most Popular

- Advertisement -