Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ കലാപരിപാടികൾക്ക്...

ശബരിമലയിൽ കലാപരിപാടികൾക്ക് ലക്ഷങ്ങൾ ചെലവഴിക്കുന്ന തീരുമാനം പുനപരിശോധിക്കണം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്

​പത്തനംതിട്ട : ശബരിമല തീർത്ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കലാപരിപാടികൾ നടത്തുന്നതിനായി 30 ലക്ഷം രൂപ ചെലവഴിക്കുന്നതിനുള്ള നിർദേശം തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തരമായി പുനപരിശോധിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.

​പ്രശസ്തരായ ഗായകരും കലാകാരന്മാരുമുൾപ്പെടെയുള്ള നിരവധി ഭക്തർ മുൻകാലങ്ങളിൽ സന്നിധാനത്തെയും പമ്പയിലെയും സ്റ്റേജുകളിൽ യാതൊരു പ്രതിഫലവും വാങ്ങാതെ അയ്യപ്പന് വഴിപാടായി കലാപ്രകടനങ്ങൾ സമർപ്പിച്ചിരുന്നു. ഇന്നും സന്നിധാനത്തെ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം കാത്തിരിക്കുന്ന ആയിരക്കണക്കിന് ഭക്തരും കലാകാരന്മാരും, ഒപ്പം ദേവസ്വം ജീവനക്കാരിൽ തന്നെയുള്ള കഴിവുള്ള കലാകാരന്മാരുമുണ്ട്.

​കലാപരിപാടികൾക്ക് ആവശ്യമായ സ്ഥലവും സ്റ്റേജും ശബ്ദസംവിധാനവും ഒരുക്കുന്നതിനുള്ള ചെറിയ ചെലവ് മാത്രമാണ് ബോർഡിന് നിലവിൽ വഹിക്കേണ്ടിവരുന്നത്. അതിനപ്പുറം കലാകാരന്മാർക്ക് പ്രതിഫലം നൽകുന്നതടക്കം ലക്ഷങ്ങൾ ചെലവഴിക്കുന്നതിന്റെ ആവശ്യകത എന്താണെന്ന് ബോർഡ് വ്യക്തമാക്കണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എഎപി എംപിമാർ ബിജെപിയിൽ ലയിച്ചത് അംഗീകരിച്ച് രാജ്യസഭാ അദ്ധ്യക്ഷൻ

ന്യൂഡൽഹി : ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി.മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെ ഭരണഘടനയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ലയനം. ഇതോടെ രാജ്യസഭയിൽ ബിജെപിയുടെ അംഗബലം 113...

നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ഓണക്കനി പദ്ധതിക്ക് തുടക്കമായി

തിരുവല്ല : കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലും നെടുമ്പ്രം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലും സംഘടിപ്പിച്ച "ഓണക്കനി" പദ്ധതിക്ക് നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കല്ലിങ്കലിൽ സംഘടിപ്പിച്ച ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ....
- Advertisment -

Most Popular

- Advertisement -