Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeSportsസ്കൂൾ കായികമേളയ്‌ക്ക്‌...

സ്കൂൾ കായികമേളയ്‌ക്ക്‌ ഇന്ന് സമാപനം

തിരുവനന്തപുരം : എട്ടു നാൾ നീണ്ട കായിക കേരളത്തിന്റെ കൗമാര കുതിപ്പിന് ഇന്ന് പരിസമാപ്തി. വൈകിട്ട് നാലിന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന പരിപാടിയിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ആണ് മുഖ്യാതിഥി.

പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, ജി ആർ അനിൽ എന്നിവർ സംസാരിക്കും. മേയർ ആര്യ രാജേന്ദ്രൻ, ആന്റണി രാജു എംഎൽഎ, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കെ വാസുകി, ഡയറക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ പങ്കെടുക്കും.

തിരുവനന്തപുരത്തിനായിരിക്കും ഓവറോൾ ചാന്പ്യൻഷിപ്പ് .മലപ്പുറമാണ് അത്‌ലറ്റിക്‌സിൽ മുന്നിൽ നിൽക്കുന്നത്.ഓവറോൾ ചാമ്പ്യൻമാർക്കുള്ള സ്വര്‍ണക്കപ്പ് ഗവര്‍ണര്‍ കൈമാറിയ ശേഷം കായിക മേളയുടെ കൊടി താഴ്ത്തുകയും ദീപശിഖ അണയ്ക്കുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് ഭേദഗതി : കെസിബിസിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു – രാജീവ് ചന്ദ്രശേഖർ

ന്യൂദല്‍ഹി: കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗണ്‍സിലിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. ഭരണഘടന നല്‍കുന്ന അവകാശം...

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് : രാഹുലിന്റെ കാറിൽ രക്തക്കറ കണ്ടെത്തി

കോഴിക്കോട്:പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തി.ഇതുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം വിശദമായ പരിശോധന നടത്തും.പെണ്‍കുട്ടിയുടെ രക്തം തന്നെയാണിതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ ഉറപ്പിക്കും. അതേസമയം രാഹുലിനെ രാജ്യം വിടാൻ സഹായിച്ച...
- Advertisment -

Most Popular

- Advertisement -