Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീവല്ലഭ ക്ഷേത്രത്തിലെ...

ശ്രീവല്ലഭ ക്ഷേത്രത്തിലെ ധ്വജവൃക്ഷത്തിൻ്റെ തൈലാധിവാസ ക്രിയകൾ നാളെ

തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള തേക്ക് മരം
തൈലാധിവാസത്തിനായി ഇടുന്നതിനുള്ള ചടങ്ങ് നാളെ  രാവിലെ 9.50നും 10.30നും മദ്ധ്യേ കർക്കിടകം രാശി ശുഭമുഹൂർത്തത്തിൽ നടക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് തൈലാധിവാസ ചടങ്ങുകൾ ഉദ്ഘാടനം ചെയ്യും.

ഔഷധ എണ്ണയുടെ കലശപൂജ ക്ഷേത്രം തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നി ശർമൻ വാസുദേവൻ ഭട്ടതിരി മുഖ്യ കാർമ്മികത്വം വഹിക്കും.35 ആയുർവേദ മരുന്നുകളും ഔഷധ കൂട്ടുകളും ഇടിച്ച് പിഴിഞ്ഞ് എടുത്ത് ഉണ്ടാക്കുന്ന തൈലത്തിലാണ് തടി നിക്ഷേപിക്കുന്നത്. 6 മാസത്തിൽ കുറയാതെ കൊടിമരം എണ്ണത്തോണിൽ ഇടും. 

നവംബർ മാസം 4 ന് പൂഞ്ഞാറിലെ പാതാംപുഴയിൽ നിന്നും സ്വർണ ധ്വജത്തിനുള്ള തേക്ക് മരം ഘോഷയാത്രയായി കൊണ്ടുവന്ന് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്ത് പ്രത്യേകം തയാറാക്കിയ പണിശാലയിൽ എത്തിച്ചിരുന്നു.തുടർന്ന് നവംബർ 19ന് ധ്വജ നിർമാണത്തിനുള്ള ഉളി വെപ്പ് കർമം നടന്നു. കൊടിമര ശില്പി അനന്തൻ ആചാരിയുടെ നേതൃത്വത്തിൽ ആണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

13,000 അധ്യാപകർ AI പരിശീലനം പൂർത്തിയാക്കി

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൂർത്തിയാക്കി. അടുത്ത ബാച്ചുകൾ സംസ്ഥാനത്ത് 140 കേന്ദ്രങ്ങളിലായി മെയ് 23-നും...

മത്സ്യത്തൊഴിലാളികൾക്ക് ഈ സർക്കാർ നിർമ്മിച്ചു നൽകിയത് 12,000 വീടുകളും 6,300 ഫ്ലാറ്റുകളും: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: ഈ സർക്കാരിൻ്റെ കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് 12,000 വീടുകളും പുനർഗേഹം പദ്ധതിവഴി 6,300 ഫ്ലാറ്റുകളും നിർമ്മിച്ചു നൽകിയതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള മത്സ്യഫെഡിൻ്റെ വിദ്യാഭ്യാസ അവാര്‍ഡ്...
- Advertisment -

Most Popular

- Advertisement -