Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപണം വച്ച്...

പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി

പത്തനംതിട്ട : പത്തനംതിട്ട പോലീസ് നടത്തിയ റെയ്‌ഡിൽ പണം വച്ച് ചീട്ടുകളിച്ച സംഘത്തിലെ 12 പേരെ പിടികൂടി. പ്രമാടം പൂങ്കാവ് നെല്ലിമൂട്ടിൽ ബിൽഡിങ്സിന്റെ പുറകുവശത്ത് ചീട്ടു കളിച്ചുകൊണ്ടിരുന്നവരെ  ഇന്നലെ രാത്രി പത്തരയോടെ കസ്റ്റഡിയിലെടുത്തത്. 

വെട്ടൂർ ഇളകൊള്ളൂർ മുരുപ്പേൽ വീട്ടിൽ സുരേഷ് (47), പ്രമാടം മല്ലശ്ശേരി പുതുവളയിൽ  ബോബി (48), മുണ്ടുകോട്ടയ്ക്കൽ വെട്ടിപ്പുറം ശരത് ഭവനിൽ ശശികുമാർ (51), പത്തനംതിട്ട കുലശേഖരപതി താന്നിമൂട്ടിൽ വീട്ടിൽ ഷെഫീഖ് (50), അയിരൂർ കൈതക്കടി കോറ്റാത്തൂർ മലമ്പാറ വീട്ടിൽ ഹരിപ്രസാദ് (56), കോന്നി വി കോട്ടയം ഇളപ്പുപാറ ചാവരുകാവിൽ  വാളുവേലിൽ ഷാജി (50), വള്ളിക്കോട് കൈപ്പട്ടൂർ  മൂന്നാം കലുങ്ക് ഹരിഭവനിൽ രാഘവൻ(66), പ്രമാടം മല്ലശ്ശേരി സുനിൽ വിലാസം വീട്ടിൽ ചന്ദ്രബാബു (55), അയിരൂർ കൈതക്കോട് കോറ്റത്തൂർ ചിറ്റയിൽ വീട്ടിൽ സോമൻ (53), കോന്നി താഴം വെട്ടൂർ ശാസ്താം തുണ്ടിൽ അനീഷ് കുമാർ (42), കോന്നി താഴം വെട്ടൂർ മേലെ മണ്ണിൽ വീട്ടിൽ സുരേഷ്(46), വി കോട്ടയം കുറ്റിപ്ലാവ് നിൽക്കുന്നതിൽ ഡാനിയേൽ (57) എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
      
പത്തനംതിട്ട എസ് എച്ച് ഓ ആർ വി അരുൺകുമാറിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ തടഞ്ഞു പിടികൂടുകയായിരുന്നു. സംഘത്തിൽ നിന്നും 134430  രൂപയും ചീട്ടുകളും പിടിച്ചെടുത്തു. പണം വച്ചു ചീട്ടുകളിക്കുകയാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അറസ്റ്റ് രേഖപ്പെടുത്തി. തുടർന്ന് പ്രതികളെ  ജാമ്യത്തിൽ വിട്ടയച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം : മുഖ്യമന്ത്രി

തിരുവനന്തപുരം: ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ലൈഫ് പദ്ധതിയില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു. ലൈഫ് മിഷനേക്കാള്‍ ഉയര്‍ന്ന തുക ലഭ്യമാക്കിക്കൊണ്ട്...

ഭരണവിരുദ്ധ തരംഗത്തിൽ കേരളവും തമിഴ്‌നാടും ബംഗാളും

തിരുവനന്തപുരം : കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം.കേരളത്തിൽ യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിട്ട ശേഷമാണ് ധർമടത്ത് പിണറായി വിജയൻ മുന്നിലായത്. തമിഴ്നാട്ടിൽ...
- Advertisment -

Most Popular

- Advertisement -