Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeHealthആത്മഹത്യാ പ്രതിരോധം...

ആത്മഹത്യാ പ്രതിരോധം : ബിലീവേഴ്സ് ആശുപത്രിയിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

തിരുവല്ല: ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ  നേതൃത്വത്തിൽ പ്രദേശത്തെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികൾക്കായി മാനസികാരോഗ്യ ബോധവൽക്കരണ ക്ലാസു സംഘടിപ്പിച്ചു.

ബിലീവേഴ്‌സ് ആശുപത്രി പബ്ലിക് റിലേഷൻസ്, സൈക്യാട്രി, എമർജൻസി വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് സ്കൂളുകളിൽ പ്രസ്‌തുത ക്ലാസുകൾ നടത്തിയത്. എ.എം.എം ഹയർ സെക്കൻഡറി സ്കൂൾ , വള്ളംകുളം നാഷണൽ ഹൈസ്കൂൾ, ആലന്തരുത്തി കണ്ണശ സ്മാരക സ്കൂൾ, കുറ്റൂർ ജി.എച്ച്.എസ്.എസ്, തിരുമൂലപുരം എസ്.എൻ.വി എച്ച്.എസ്.എസ് എന്നിവിടങ്ങളിലായി തൊള്ളായിരത്തിലധികം വിദ്യാർത്ഥികളും അധ്യാപകരും  ബോധവൽക്കരണ പരിപാടിയിൽ പങ്കെടുത്തു.

തിരുവല്ല സി.ഐ .ഗോപകുമാർ പി എസ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ വിവിധ സ്കൂളുകളിലെ ബോധവത്കരണക്ലാസുകളിൽ പങ്കെടുക്കുകയും ഓപ്പറേഷൻ തൂഫാൻ അടക്കമുള്ള പദ്ധതികളെക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം ; സ്‌കൂൾ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു സർക്കാർ ഏറ്റെടുത്തു

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂൾ മാനേജ്‌മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. സ്‌കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്കു കൈമാറി....

ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്

പത്തനംതിട്ട: ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്.  പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി...
- Advertisment -

Most Popular

- Advertisement -