Friday, July 31, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaആറൻമുളയിലെ ഡ്രോൺ...

ആറൻമുളയിലെ ഡ്രോൺ സർവ്വേ : വിമാനത്താവളത്തിനായുള്ള പുതിയ നീക്കം ദുരൂഹം; കുമ്മനം രാജശേഖരൻ

ആറന്മുള : ആറൻമുള വിമാനത്താവള പദ്ധതിയിലെ ഡ്രോൺ സർവ്വേയിൽ ശക്തമായ പ്രതിഷേധവുമായി മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.പദ്ധതി പുനരാലോചിക്കുന്നതിന് പിന്നിൽ ഭൂമിക്കച്ചവട താൽപര്യങ്ങളാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.

വിമാനത്താവള പദ്ധതിക്ക് ബിജെപി എതിരല്ല, എന്നാൽ അത് ആറന്മുളയിൽ തന്നെ നടപ്പാക്കണമെന്ന നിർബന്ധമാണ് ദുരൂഹമെന്ന് കുമ്മനം പറഞ്ഞു. പത്തനംതിട്ട ജില്ലയിൽ തന്നെ കൊടുമൺ ഉൾപ്പെടെയുള്ള അനുയോജ്യമായ പ്രദേശങ്ങൾ വിമാനത്താവളത്തിനായി പരിഗണിക്കാമെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ആറന്മുളയുടെ ഭൂപ്രകൃതിയും പരിസ്ഥിതി സാഹചര്യവും വലിയ നിർമാണങ്ങൾക്ക് അനുയോജ്യമല്ലെന്നും, എല്ലാ വർഷവും വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശമാണ് ആറന്മുളയെന്നും കുമ്മനം ചൂണ്ടിക്കാട്ടി. വയനാട് ദുരന്തം കണ്ടിട്ടും സർക്കാർ പാഠം പഠിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു. പുതിയ സർക്കാർ വന്നെന്ന പേരിൽ ജനങ്ങളെ ഭയപ്പെടുത്താനാകില്ലെന്നും, പദ്ധതി ആറന്മുളയിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ജനകീയ പ്രക്ഷോഭങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കുമ്മനം വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ :  കാതോലിക്കാബാവാ

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ...

പാനൂർ സ്ഫോടനം : വീടിന് സമീപം ഏഴു സ്റ്റീൽ ബോംബുകള്‍ കണ്ടെടുത്തു

കണ്ണൂർ : കണ്ണൂർ പന്നൂരിൽ സ്പോടനമുണ്ടായ വീടിനടുത്തു നിന്നും ഏഴു സ്റ്റീൽ ബോംബുകള്‍ കൂടി കണ്ടെടുത്തു .അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്.ഇതോടെ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ...
- Advertisment -

Most Popular

- Advertisement -