Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsവടശ്ശേരിക്കര മുൻ...

വടശ്ശേരിക്കര മുൻ വില്ലേജ് ഓഫീസറെ കൈക്കൂലി കേസ്സിൽ കഠിന തടവിന് ശിക്ഷിച്ചു

പത്തനംതിട്ട :  വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി.സോമനെ വസ്തുപോക്കുവരവ് ചെയ്യുന്നതിന് 1,000/- രൂപകൈക്കൂലി വാങ്ങിയ കേസ്സിൽ തിരുവനന്തപുരം വിജിലൻസ് കോടതി 3 വർഷം കഠിന തടവിനും 15,000/- രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു.

2011 ജനുവരി  7 ന് വടശ്ശേരിക്കര വില്ലേജ് ഓഫീസറായിരുന്ന ഇ.വി. സോമൻ പത്തനംതിട്ട സ്വദേശിയായ പരാതിക്കാരന്റെ പേരിലുള്ള ഒന്നേകാൽ ഏക്കർ വസ്തു മകളുടെ പേരിലേക്ക് പോക്കുവരവ് ചെയ്ത് നൽകുന്നതിലേക്ക് 1,000/-രൂപ കൈക്കൂലി ചോദിച്ചു വാങ്ങുേമ്പോൾ പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഡി.വൈ.എസ്.പി യായിരുന്ന ബേബി ചാൾസ് കൈയ്യോടെ പിടികൂടി രജിസ്റ്റർ ചെയ്ത കേസ്സിലാണ് സോമനെ തിരുവനന്തപുരം വിജിലൻസ് കോടതി വെളളിയാഴ്ച്ച ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നു.

പത്തനംതിട്ട വിജിലൻസ് യൂണിറ്റ് മുൻ ഡി.വൈ.എസ്.പി യായിരുന്ന പി.കെ. ജഗദീഷ് ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക്പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോലീസ് അതിക്രമം : സംസ്ഥാന വ്യാപകമായി ആശാ വർക്കർമാർ ഇന്ന് കരിദിനം ആചരിക്കും

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്കുള്ള പ്രതിഷേധ മാര്‍ച്ചിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ആശാ വർക്കർമാർ ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ജില്ലാ ആസ്ഥാനങ്ങളില്‍ ആശാ വര്‍ക്കര്‍മാര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റിന്...

ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു

തിരുവനന്തപുരം : ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യൂതി ഉത്പാദനം വർദ്ധിപ്പിച്ചു. അടുത്ത  ദിവസങ്ങളില്‍ പെയ്തിറങ്ങിയ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍  ഇടുക്കിയടക്കമുള്ള  ഡാമുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ്  വൈദ്യുതോല്‍പാദനം  വര്‍ധിപ്പിച്ചത്. സംസ്ഥാനത്തെ...
- Advertisment -

Most Popular

- Advertisement -