Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKannurനവീൻ ബാബുവിന്റെ...

നവീൻ ബാബുവിന്റെ മരണം : തുടരന്വേഷണത്തിന് കോടതി ഉത്തരവ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണത്തിന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി ഉത്തരവ്.നവീൻ ബാബുവിന്റെ ഭാര്യ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി വിധി .നാല് പ്രധാന കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തൻ, സ്വർണം പണയം വച്ചാണ് ഒരു ലക്ഷം രൂപ നൽകിയതെന്ന് പറയുന്നതിൽ വ്യക്തത വരുത്തണം.പ്രശാന്തനും നവീൻ ബാബുവും കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൂർണ്ണരൂപത്തിൽ കോടതിയിൽ ഹാജരാക്കണം .പ്രശാന്തിന്റെ പക്കലുണ്ടായിരുന്ന രണ്ടാമത്തെ ഫോണിലെ വിവരങ്ങൾ കൂടി പരിശോധിക്കണം .കേസുമായി ബന്ധപ്പെട്ട് നേരത്തെ പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ്

തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും ചേർന്ന് പെരിങ്ങര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പകർച്ചവ്യാധി പ്രതിരോധ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പിന്റെ ഉദ്ഘാടനം പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വികസനകാര്യ...

വിഷു – ഈസ്റ്റർ കെഎസ്ആർടിസി സ്പെഷ്യൽ സർവീസുകൾ ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം : 2025 വിഷു - ഈസ്റ്റർ അവധി ദിവസങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി  ഏപ്രിൽ  22-ാം തീയതി വരെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് പ്രത്യേക സർവീസുകൾ നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. കേരളത്തിലെ വിവിധ...
- Advertisment -

Most Popular

- Advertisement -