Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsമണ്ഡലകാലം: കണ്ണിനഴകായി...

മണ്ഡലകാലം: കണ്ണിനഴകായി കർപ്പൂരാഴി ഘോഷയാത്ര

ശബരിമല: തുടർച്ചയായ രണ്ടാംദിവസവും സന്നിധാനത്തിന് ഉത്സവപ്രതീതി പകർന്നു കർപ്പൂരാഴി ഘോഷയാത്ര. സന്നിധാനത്തു സേവനമനുഷ്ഠിക്കുന്ന പോലീസുകാരുടെ നേതൃത്വത്തിലാണ് വർണാഭമായ കർപ്പൂരാഴി ഘോഷയാത്ര ബുധനാഴ്ച സന്ധ്യക്കു നടന്നത്.

ദീപാരാധനയ്ക്കുശേഷം കൊടിമരത്തിന് മുന്നിൽനിന്നു ക്ഷേത്രം തന്ത്രി കണ്ഠര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് കർപ്പൂരാഴിയ്ക്ക് അഗ്‌നി പകർന്നു തുടക്കം കുറിച്ചു. ഘോഷയാത്ര ഫ്ളൈ ഓവർ കടന്നു മാളികപ്പുറം ക്ഷേത്രസന്നിധിവഴി നടപ്പന്തലിൽ വലം വച്ചു പതിനെട്ടാംപടിയ്ക്കു മുന്നിലാണ് സമാപിച്ചത്.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ, എ.ഡി.ജി.പിമാരായ എസ്. ശ്രീജിത്ത്, എച്ച്. വെങ്കിടേഷ്, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്, സന്നിധാനം സ്‌പെഷൽ ഓഫീസർ പി. ബാലകൃഷ്ണൻ നായർ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു, സ്പെഷൽ കമ്മിഷണർ ജയകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. സന്നിധാനത്തു ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർ, ദേവസ്വം ബോർഡ് ജീവനക്കാർ, ശബരിമലയിൽ ചുമതലയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാർ എന്നിവർ ഘോഷയാത്രയിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭയിലെ ആ​ദ്യ മൂറോൻ കൂ​​ദാശയ്ക്ക് 150 വയസ്: ദേവലോകം അരമനയിൽ പതിനൊന്നാം ശുശ്രൂഷയ്ക്ക് ഒരുങ്ങുന്നു

കോട്ടയം: മലങ്കരസഭയിൽ‍ ഏറ്റവും കൂടുതൽ തവണ വി.മൂറോൻ കൂദാശ നടന്ന ഇടമായി സഭാ ആസ്ഥാനമായ ദേവലോകം മാറും.  മാർച്ച് 27ന് ദേവലോകം കുന്നിലെ കാതോലിക്കേറ്റ് അരമന ചാപ്പലിൽ ചടങ്ങുകൾ നടക്കും. ഓർത്തഡോക്സ് പാരമ്പര്യം...

ശബരിമല  വിമാനത്താവളം :  3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്ന്  സാമൂഹികാഘാത പഠന റിപ്പോർട്ട്

ശബരിമല : നിർദിഷ്ഠ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് 3500 കോടി രൂപ ചെലവഴിക്കേണ്ടി വരുമെന്നും 326 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നു. തൃക്കാക്കര ഭാരത മാതാ കോളജ് തയ്യാറാക്കിയ കരട്റിപ്പോർട്ടിലാണ് ഇത്...
- Advertisment -

Most Popular

- Advertisement -