Friday, September 25, 2026
No menu items!

subscribe-youtube-channel

HomeNewsവൈദ്യുതി തടസ്സം...

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം

തിരുവനന്തപുരം : വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികള്‍ വാട്‌സാപ്പ് സന്ദേശമയച്ചും അറിയിക്കാം.  9496001912 എന്ന നമ്പറില്‍ വിളിച്ചോ വാട്‌സാപ്പ് സന്ദേശമയച്ചോ പരാതിപ്പെടാം. കെഎസ്ഇബിയുടെ ടോള്‍ഫ്രീ കസ്റ്റമര്‍ കെയര്‍ നമ്പറായ 1912-ല്‍ വിളിച്ചും വൈദ്യുത തടസ്സം പരാതിപ്പെടാം.

അതേസമയം, വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ 9496010101 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്.  കനത്ത മഴയും കാറ്റും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തില്‍ വൈദ്യുതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇലക്‌ട്രിക്കല്‍ സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാനന പാത വഴിയെത്തുന്ന ഭക്തരുടെ എണ്ണം വർദ്ധിക്കുന്നു: ഇതുവരെ എത്തിയത് ഒരു ലക്ഷത്തിലധികം പേർ

ശബരിമല: അയ്യപ്പ ദർശനത്തിനായി കാനനപാത വഴി സന്നിധാനത്ത് എത്തുന്ന ഭക്തരുടെ എണ്ണത്തിൽ വർദ്ധനവ്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേരാണ് ഇതുവരെ സന്നിധാനത്ത് എത്തിയത്. അഴുതക്കടവ് - പമ്പ വഴി 37,059 പേർ...

അവസരങ്ങളുടെ വാതിൽ തുറക്കുന്ന തൊഴിൽമേളകൾ മാതൃകാപരം : സ്പീക്കർ

കോട്ടയം: അവസരങ്ങളുടെ വാതിൽ തുറക്കുന്ന തൊഴിൽമേളകൾ മാതൃകാപരമാണെന്ന് കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനവും, ജി ഐ ടി കോട്ടയവും  ചേർന്ന്‌ ജീ ഐ ടി ക്യാമ്പസിൽ...
- Advertisment -

Most Popular

- Advertisement -