Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ധനു...

ശബരിമലയിൽ ധനു ഒന്നിന് ഭക്തജനസാഗരമായി

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത് ധനു ഒന്നിന് ആയിരുന്നു.87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന് എത്തി.

ചൊവ്വാഴ്ചയും ഭക്തജന തിരക്ക് വർദ്ധിക്കുകയാണ്. നിർമ്മാല്യ ദർശനത്തിനായി രാത്രിയിൽ തന്നെ പമ്പയിൽ നിന്നും തീർത്ഥാടകർ മല കയറി സന്നിധാനത്ത് എത്തി. നെയ്യഭിഷേകത്തിനും തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും സുഖ ദർശനം സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകളും ദേവസ്വം ബോർഡും ഏകോപിച്ച് പ്രവർത്തനങ്ങൾ നടത്തിയതിനാൽ പരാതിരഹിതമാണ് തീർത്ഥാടനം.

നടപ്പന്തലിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക വരിയിലൂടെ പതിനെട്ടാം പടി കയറി ദർശനത്തിന് എത്താൻ സൗകേര്യം ഒരിക്കിയിട്ടുണ്ട്.തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ പോലീസ് ശക്തമാക്കി. വലിയ നടപന്തലിൽ ശരംകുത്തി വരെ ഭക്തരുടെ നിര നീളുമ്പോൾ ക്രമമായാണ് കടത്തിവിടുന്നത്. ക്യൂവിൽ ഭക്തർക്കെല്ലാം ചുക്കുവെള്ളവും ബിസ്ക്കറ്റും ലഭ്യമാക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം: മുഖത്ത് പരിക്കേറ്റു

ഇടുക്കി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് നേരെ ആക്രമണം. വാഹനം ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോർട്ട് . ഇടുക്കിയിലായിരുന്നു സംഭവം. ഇടുക്കിയില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ഷാജന്‍ സ്‌കറിയയുടെ വാഹനം ഇടിച്ചിട്ടു....

കനത്ത മഴ:എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

തിരുവനന്തപുരം:സംസ്ഥാനത്ത്‌ ഇന്നു തീവ്രമഴയ്ക്കു സാധ്യത. എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഏന്നീ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.മറ്റ് 7 ജില്ലകളിൽ യെലോ അലർട്ടാണ്. തെക്കൻ കേരളത്തിന് മുകളിലായി നിലനിൽക്കുന്ന...
- Advertisment -

Most Popular

- Advertisement -