Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഎൻ്റെ കേരളം...

എൻ്റെ കേരളം പ്രദർശന വിപണനമേള  നാളെ  സമാപിക്കും 

ആലപ്പുഴ: സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേള നാളെ സമാപിക്കും. മെയ് 6 മുതൽ ഏഴ് ദിവസമായി നടക്കുന്ന മേളയുടെ സമാപന സമ്മേളനം നാളെ (12) വൈകിട്ട് ആറിന്  ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.

എംപിമാരായ  കെ സി  വേണുഗോപാൽ, കൊടുക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം, രമേശ് ചെന്നിത്തല, തോമസ് കെ തോമസ്, യു പ്രതിഭ, ദലീമ , എം എസ് അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ്  തുടങ്ങിയവർ പങ്കെടുക്കും.

പ്രദർശനമേളയിലെ മികച്ച സ്റ്റാളുകൾക്കുള്ള പുരസ്കാരങ്ങളും മാധ്യമ പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും. വൈകിട്ട് ഏഴ് മണിമുതൽ അതുൽ നറുകര ആൻഡ് ടീം നയിക്കുന്ന മ്യൂസിക് ഷോ – ഫോക്ഗ്രാഫർ ലൈവ് അരങ്ങേറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരുക്ക്

പത്തനംതിട്ട : പുനലൂർ ചെമ്മന്തൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരുക്ക്. പുനലൂർ വാളക്കോട് താഴേക്കട വാതുക്കൽ സ്വദേശി നസീറി (55)നാണ് പരിക്കേറ്റത്. കൊല്ലം- തിരുമംഗലം ദേശീയപാതയിൽ ഇന്ന്  രാവിലെ എട്ടുമണിയോടെ ആയിരുന്നു...

തമിഴ്‌നാട്ടിൽ വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി എംപിയും എംഎൽഎയും തർക്കം

ചെന്നൈ : വളകാപ്പ് ചടങ്ങിൽ വിളക്ക് തെളിക്കുന്നതിനെച്ചൊല്ലി കോൺഗ്രസ് എംപിയും ടിവികെ എംഎൽഎയും തമ്മിൽ തർക്കം.തിരുച്ചിയിൽ നടന്ന ചടങ്ങിനിടെ കോൺഗ്രസ് എംപി ക്രിസ്റ്റഫർ തിലകിന്റെ കൈയിലുണ്ടായിരുന്ന മെഴുകുതിരി ടിവികെ എംഎൽഎ നാവൽപട്ട് എസ്....
- Advertisment -

Most Popular

- Advertisement -