Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsഗുരുവായൂരില്‍ ഇന്നു...

ഗുരുവായൂരില്‍ ഇന്നു മുതല്‍ വെര്‍ച്വല്‍ക്യൂ വഴിയുള്ള ദര്‍ശനം

തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനമുണ്ടാകും. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ദര്‍ശനമുണ്ടായിരുന്നത്.

എന്നാല്‍ ഈ സംവിധാനം വഴി ദര്‍ശനത്തിനുള്ളവരുടെ എണ്ണം കൂടിയതിനാൽ എല്ലാ ദിവസവുമാക്കാന്‍ ദേവസ്വം തീരുമാനിച്ചത്. ഉദയാസ്തമയപൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രമേ വെര്‍ച്വല്‍ ക്യൂ ഉണ്ടാകൂ.

തുടർന്നുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ആറ് സ്ലോട്ടുകളിലും ഉച്ചതിരിഞ്ഞ് രണ്ടുസ്ലോട്ടുകളിലുമായി ബുക്ക് ചെയ്യാം. ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക്. ആകെ എട്ടുസ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് ദർശനം നടത്താം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം

നഗോയ : 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ തുടക്കം.ഗെയിംസ് നഗരമായ നഗോയയിലെ പലോമ മിസൂഹോ സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ഉത്ഘാടന ചടങ്ങുകൾ നടക്കുന്നത്.ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ,...

വയനാടിന് കൈത്താങ്ങ് : വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകും : രാഹുലും സിദ്ധരാമയ്യയും 100 വീടുകൾ വീതം നിര്‍മിച്ചു നല്‍കും

വയനാട് : ഉരുൾപൊട്ടലിൽ തകർന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ പുനരധിവാസത്തിനായി നിരവധി സഹായ ഹസ്തങ്ങൾ. നടൻ മോഹൻലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷൻ ദുരന്തമേഖലയുടെ പുനഃരുദ്ധാനത്തിനായി 3 കോടി നൽകും. ഒപ്പം വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണവും ഇവർ...
- Advertisment -

Most Popular

- Advertisement -