ആലപ്പുഴ: ആലപ്പുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് പുത്തൻചിറവീട്ടിൽ ആഷിക് (30), കലശിവെളി വീട്ടിൽ അഖിൽലാൽ (29), പുത്തൻപുരയിൽ വീട്ടിൽ വിഷ്ണുരാജ് (35) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 8.10 നായിരുന്നു സംഭവം.
എക്സൈസ് സൈബർ സെല്ലിന്‍റെ സഹായത്തോടെ കഞ്ഞിക്കുഴി ചെത്തിക്കാട് ക്ഷേത്രത്തിന് സമീപം അണ്ടിശ്ശേരി തോടരികിലെ പരിശോധനയിലാണ് പ്രതികളിൽനിന്ന് 30.8779 ഗ്രാം എം.ഡി.എം.എയും 0.0297 ഗ്രാം കഞ്ചാവും പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
എക്സൈസ് എൻഫോഴ്സ്മെന്‍റ് സി.ഐ സെബാസ്റ്റ്യന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്‍റിവ് ഓഫിർമാരായ കെ.ജി. ഓംകാർനാഥ്, പി. അനിലാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രതീഷ്, ഗോപികൃഷ്ണൻ, ഷെഫീഖ്, വനിത സിവിൽ എക്സൈസ് ഓഫിസർ ധനലക്ഷ്മി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു





