Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamയുവതിയെ കിണറ്റിൽ...

യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ചിങ്ങവനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒലിവ് തോട്ടത്തിൽ സുബിന്റെ ഭാര്യ ഷെറിൻ (53) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഷെറിനെ കാണാനില്ലായിരുന്നു. വീടിനു സമീപത്തെ പറമ്പിൽ തിരച്ചിൽ നടത്തുന്നതിനിടെ കിണറിനു സമീപത്ത് നിന്നും ചെരുപ്പും ഷാളും കണ്ടെത്തിയതിനെ തുടർന്ന് ബന്ധുക്കൾ കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ നടത്തി. ഏകദേശം 75 അടി ആഴമുള്ള കിണറ്റിൽ പാതാള കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് യുവതിയെ കണ്ടെത്തിയത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസ് റോപ്പിന്റെയും ഹാർനെസിന്റെയും സഹായത്തോടെ കിണറ്റിലിറങ്ങി യുവതിയെ പുറത്തെത്തിച്ചു. തുടർന്ന് ചിങ്ങവനം പോലീസിന്റെ നേതൃത്വത്തിൽ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും നീക്കണം

ആലപ്പുഴ: നിയമസഭാ പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർച്ച് 15 മുതൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ  പോസ്റ്ററുകളും പരസ്യങ്ങളും  നീക്കണം ചെയ്യണം. കെ.എസ്.ആർ.ടി.സി ബസുകളിലേയും, ജലഗതാഗത വകുപ്പ് ബോട്ടുകളിലും പതിപ്പിച്ചിട്ടുള്ള രാഷ്ട്രീയാധിഷ്ഠിത പോസ്റ്ററുകളും പരസ്യങ്ങളും...

മലപ്പുറത്ത് നാല് കുട്ടികള്‍ക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു: ആര്‍ക്കും ഗുരുതരമല്ല

മലപ്പുറം:മലപ്പുറം  ജില്ലയില്‍ നാല് കുട്ടികൾക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂര്‍ എഎംഎല്‍പി സ്‌കൂളിലെ നാല് കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചത്. കടുത്ത തലവേദനയും വയറ് വേദനയും ഛര്‍ദിയും...
- Advertisment -

Most Popular

- Advertisement -