കൊല്ലം : കൊട്ടാരക്കരയില്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പ ഭക്തര്‍ക്ക് മദ്യപസംഘത്തിന്റെ മര്‍ദനമേറ്റു.സംഭവത്തിൽ കൊട്ടാരക്കര സ്വദേശികളായ പ്രണവ്, ഷിബിൻ, ശരത്, പ്രവീൺ എന്നിവർ പിടിയിലായി.
ഇന്നലെ രാത്രിയായിരുന്നു സംഭവം.ഭക്തര്‍ സഞ്ചരിച്ച കാറില്‍ മദ്യപസംഘത്തിന്റെ കാര്‍ തട്ടി. തുടർന്ന് ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ മദ്യലഹരിയിലായിരുന്ന സംഘം വാഹനത്തിലുണ്ടായിരുന്ന കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സമീപവാസികൾ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് എത്തി യുവാക്കളെ പിടികൂടുകയുമായിരുന്നു .





