Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന്...

പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും

മാന്നാർ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് ഇന്ന് കൊടിയേറും.  ഈ മാസം 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. നവംബർ 2, 3 തീയതികളിലാണ് പെരുന്നാൾ.  26ന് ഉച്ചയ്ക്ക് 2ന ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും.

27ന് വൈകിട്ട്  3ന് ഓർത്തഡോക്‌സ് സഭയുടെ വിവാഹ ധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ 10ന് കർഷകസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉച്ചയ്കത്ക് രണ്ടിന്  മദ്യവർജന ബോധവത്കരണം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.

29ന് രാവിലെ 10ന് അഖില മലങ്കര മർത്തമറിയം  വനിതാ സമാജം സമ്മേളനം. 31ന് 2.30ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ് ഗുരുസ്മൃതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നവംബർ ഒന്നിന് 2.30ന് യുവജന സംഗമം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

3ന് പുലർച്ചെ 3ന് പള്ളിയിൽ ഏബ്രഹാം മാർ സ്‌തേഫാനോസിന്റെ കാർമികത്വത്തിലും 6.15നു ചാപ്പലിൽ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ കാർമികത്വത്തിലും കുർബാന. 8.30നു കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന. 10.30ന് കബറിങ്കൽ ധൂപ പ്രാർഥന, തുടർന്ന് ശ്ലൈഹിക വാഴ്‌വ്  2ന് റാസ,

3 ന് കൊടിയിറക്ക്. പെരുന്നാളിനോടനുബന്ധിച്ച് 27 മുതൽ 31 വരെ എല്ലാ ദിവസവും വൈകിട്ട് 4ന് ഗ്രിഗോറിയൻ പ്രഭാഷണം ഉണ്ടായിരിക്കും. 27ന്‌ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുന്നതിന് തുക നൽകേണ്ട

തിരുവനന്തപുരം : ഗുണഭോക്താക്കൾക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ നേരിട്ട് വീടുകളിൽ എത്തിക്കുന്നതിന് ഒരു തുകയും ഗുണഭോക്താക്കൾ നൽകേണ്ടതില്ല. പെൻഷൻ വിതരണത്തിനായി സഹകരണ സംഘങ്ങൾക്ക് ഓരോ ഗുണഭോക്താവിനും 30 രൂപ ഇൻസെന്റീവ് ആയി സർക്കാർ...

ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു

തിരുവല്ല : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ തുകലശ്ശേരി അശ്വതിയിൽ ഉദയകുമാറിന്റെ മകൻ യു പവൻ കുമാറിന് കവിയും സാഹിത്യകാരനുമായ തിരുവല്ല...
- Advertisment -

Most Popular

- Advertisement -