Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യക്കാ‍‍ർ എത്രയും...

ഇന്ത്യക്കാ‍‍ർ എത്രയും പെട്ടന്ന് ഇറാൻ വിടണമെന്ന് ഇന്ത്യൻ എംബസി

ന്യൂഡൽഹി : യുദ്ധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ നിർദേശിച്ച് കേന്ദ്രസ‍ർക്കാ‍ർ.വാണിജ്യ വിമാനങ്ങൾ ഉൾപ്പെടെ ലഭ്യമായ ഏത് ഗതാഗതവും ഉപയോഗിക്കാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു.

എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പുല‍ർത്തണം. പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉള്ള പ്രദേശങ്ങൾ ഒഴിവാക്കണം. ഇറാനിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണം. എംബസിയിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം. പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കാനും ഇന്ത്യൻ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തി പ്രാപിക്കുകയാണ്. അതോടൊപ്പം മേഖലയിൽ യുഎസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെയും പശ്ചാചത്തലത്തിലാണ് മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുവായൂർ ദർശനം നടത്തി മുഖ്യമന്ത്രിയുടെ മകൻ

തൃശ്ശൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരൺ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി.തിങ്കളാഴ്ച വൈകിട്ട് കുടുംബസമേതം ദേവസ്വം ജീവനക്കാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു ദർശനം. സാധാരണഗതിയിൽ വിഐപികൾ ക്ഷേത്രത്തിലെത്തുമ്പോൾ മാധ്യമങ്ങളെ...

മദ്യപാനം ചോദ്യം ചെയ്തു : 77 വയസ്സുള്ള അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു

തിരുവനന്തപുരം : വീട്ടിലിരുന്നുള്ള മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മകൻ കഴുത്തറുത്ത് കൊന്നു.കമ്മീഷണർ ഓഫീസിലെ ഉദ്യോഗസ്ഥയായിരുന്ന നേമം കല്ലിയൂർ ലക്ഷ്മി നിവാസിൽ വിജയകുമാരി(77)യാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ...
- Advertisment -

Most Popular

- Advertisement -