Thursday, July 10, 2025
No menu items!

subscribe-youtube-channel

HomeNewsപ്ലസ് ടു,...

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം.

39,242 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും(84.21%) കുറവുള്ള ജില്ല വയനാടുമാണ്(72.13%). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.

4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ റഗുലർ വിഭാഗത്തിൽ 27,798, പ്രൈവറ്റ് വിഭാഗത്തിൽ 1,502 എന്നിവരുൾപ്പടെ ആകെ 29,300 പേർ പരീക്ഷ എഴുതി . സയൻസ്– 84.84%, ഹ്യുമാനിറ്റീസ്– 67.09%, കൊമേഴ്സ്– 76.11%. എന്നിങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചുള്ള വിജയ ശതമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Result : 11/04/2024 Karunya Plus KN 517

1st Prize Rs.8,000,000/- PO 239751 (KOTTAYAM) Consolation Prize Rs.8,000/- PN 239751 PP 239751 PR 239751 PS 239751 PT 239751 PU 239751 PV 239751 PW 239751 PX 239751...

നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണം : പി.സതീദേവി

പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിൻ്റെ കുടുംബത്തിന് നീതി കിട്ടണമെന്നും അതിനായി നിയമപ്രകാരം സാധ്യമാകുന്ന എല്ലാം ഉപയോഗപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു.  മലയാലപ്പുഴയിലെ  വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച...
- Advertisment -

Most Popular

- Advertisement -