Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsKollamസാഫല്യം വന്ധ്യതാ...

സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു

കൊല്ലം: ലൈഫ് ലൈൻ ഫെർട്ടിലിറ്റി സെന്ററിന്റെ  ആഭിമുഖ്യത്തിൽ കടപ്പാക്കടയിലെ ഫെർട്ടിലിറ്റി സെന്ററിൽ കുട്ടികളില്ലാത്ത ദമ്പതികൾക്കായി സാഫല്യം വന്ധ്യതാ നിവാരണ ക്യാമ്പ് നടന്നു. ക്യാമ്പ്  എം നൗഷാദ് എം എൽ ഏ ഉദ്ഘാടനം ചെയ്തു. ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

വന്ധ്യത എന്നത് വലിയ സാമൂഹിക പ്രശ്നമായി ഇന്ന് മാറിയിട്ടുണ്ടെന്നു  എം നൗഷാദ് എം എൽ ഏ പറഞ്ഞു. അനവധി കാരണങ്ങൾ അതിനുണ്ടെങ്കിലും ജീവിത ശൈലി തന്നെയാണ് വലിയ വില്ലൻ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മനസ്സും ശരീരവും ഓരോരുത്തരുടെയും വിശ്വാസവും വന്ധ്യതയെ നേരിടുന്നതിന് അനുകൂലമായ സാഹര്യം ഒരുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കൊല്ലം നഗരസഭാ വർക്സ് കമ്മിറ്റി ചെയർമാൻ  സജീവ് സോമൻ, ലൈഫ് ലൈൻ സിഇഒ ഡോ ജോർജ് ചാക്കച്ചേരി, ഡോ ലീജ സാമുവേൽ, ഫെർട്ടിലിറ്റി സെന്റർ അഡ്മിനിസ്ട്രേറ്റർ ശ്രീമതി റെജിയ മുഹമ്മദ് എന്നിവർ സംസാരിച്ചു.

വന്ധ്യതാ – കാരണങ്ങൾ, പരിഹാരങ്ങൾ, ആധുനീക ചികിത്സാ സാധ്യതകൾ എന്ന വിഷയത്തിൽ ലൈഫ് ലൈൻ ഫെർട്ടിലിറ്റി വിദഗ്ധ ഡോ ശ്രീലക്ഷി ആർ നായർ ക്ലാസ് എടുത്തു. ക്യാമ്പിൽ നൂറിൽപ്പരം ഭാര്യാ ഭർത്താക്കന്മാർ പങ്കെടുത്തു. ക്യാമ്പിൽ സൗജന്യ സ്ത്രീ -പുരുഷ വന്ധ്യതാ, ഗൈനെക് പരിശോധന, റെജിസ്ട്രേഷൻ , കൺസൾട്ടേഷൻ, കൗൺസിലിങ്, സ്കാനിങ്, ബീജ പരിശോധന എന്നിവ പൂർണമായും സൗജന്യമാണ്.

ആദ്യത്തെ നൂറു ദമ്പതികൾക്ക് ഐ വി എഫ് ലാബ് പ്രൊസീജിയറും, രക്ത പരിശോധനയും പൂർണമായും സൗജന്യമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശീയ ഉപഭോക്തൃ ദിനാചരണം

ചങ്ങനാശേരി : ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് 29 മുതല്‍

ശബരിമല : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഒക്ടോബര്‍ 29ന് രാവിലെ 10ന് ആരംഭിക്കും.www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്.തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുമായി...
- Advertisment -

Most Popular

- Advertisement -