Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsറബർ വിലക്കയറ്റം...

റബർ വിലക്കയറ്റം :  തോട്ടങ്ങൾ പാട്ടത്തിനെടുക്കാൻ സംഘങ്ങൾ സജീവം

​തിരുവല്ല : അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും റബർ വില ഉയർന്നതോടെ സംസ്ഥാനത്ത് പുതിയ മാറ്റങ്ങൾ പ്രകടമാകുന്നു. കർഷകർക്ക് ആശ്വാസമായി വിലക്കയറ്റം തുടരുന്നതിനിടയിൽ, റബർ തോട്ടങ്ങൾ പാട്ടത്തിനെടുത്ത് കൃഷി നടത്താനും കച്ചവടം ചെയ്യാനും പുതിയ സംഘങ്ങൾ സജീവമാകുന്നു.

​കഴിഞ്ഞ കുറേ വർഷങ്ങളായി വിലയിടിവും തൊഴിലാക്ഷാമവും കാരണം ജില്ലയിലെ പല കർഷകരും റബർ തോട്ടങ്ങൾ വേണ്ടത്ര പരിപാലിക്കാതെ ഉപേക്ഷിച്ചിരിക്കുകയായിരുന്നു. എന്നാൽ, നിലവിലെ അനുകൂല സാഹചര്യം മുതലെടുത്ത് വലിയ മുതൽമുടക്കുമായി വ്യക്തികളും സംഘങ്ങളും രംഗത്തിറങ്ങുകയാണ്. കരാർ വ്യവസ്ഥയിലും പാട്ടാടിസ്ഥാനത്തിലുമാണ് ഇത്തരം തോട്ടങ്ങൾ ഏറ്റെടുക്കുന്നത്.

​ പല ഉടമകൾക്കും വാർഷിക പാട്ടത്തുക മുൻകൂറായി നൽകിയാണ് സംഘങ്ങൾ തോട്ടങ്ങൾ ഏറ്റെടുക്കുന്നത്. ടാപ്പിംഗ് മുതൽ വളപ്രയോഗം വരെയുള്ള മുഴുവൻ ചുമതലകളും ഈ സംഘങ്ങളാണ് നിർവഹിക്കുന്നത്. തോട്ടങ്ങളിൽ പണിയെടുക്കാൻ ആളില്ലാത്ത അവസ്ഥയ്ക്ക് വലിയ മുതൽമുടക്കോടെ എത്തുന്ന പുതിയ സംഘങ്ങൾ അത്യാധുനിക സംവിധാനങ്ങളിലൂടെ പരിഹാരം കാണുന്നുണ്ട്.

കൃഷിപ്പണികളിൽ നേരിട്ട് ഏർപ്പെടാൻ പ്രായമായവരോ മറ്റു ജോലികളിൽ വ്യാപൃതരായവരോ ആയ തോട്ടം ഉടമകൾക്ക് അധ്വാനമില്ലാതെ സ്ഥിരമായൊരു വരുമാനം ഉറപ്പാക്കാൻ ഈ പാട്ടക്കരാറുകൾ സഹായിക്കുന്നുണ്ട്.

​വിലക്കയറ്റം തോട്ടമേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുമ്പോൾ, പരമ്പരാഗത കൃഷിരീതികളിൽ നിന്നു മാറി വൻകിട ഏജൻസികളുടെയും സംഘങ്ങളുടെയും കൈകളിലേക്ക് തോട്ടങ്ങൾ മാറിമറിയുന്ന പ്രവണത വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം

ദേശം ന്യൂസ് ഇന്നത്തെ അറിയിപ്പുകൾ ( 20/06/2024) വ്യാഴം ● കാവുംഭാഗം: മണിപ്പുഴ സെക്ഷനിൽ വരുന്ന എം ജി എം, എംപ്ലോയ്മെൻ്റ്, സെൻ്റ് മേരീസ്, വേങ്ങൽ എസ് എൻ ഡി പി, ചാത്തങ്കരി ടെമ്പിൾ, ചാത്തങ്കരി കടവ് ...

പെൺകുട്ടിക്ക്  നേരേ ലൈംഗികാതിക്രമവും നഗ്നത പ്രദർശനവും: പ്രതി പിടിയിൽ

തിരുവല്ല: പതിമൂന്നുകാരിയായ പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം കാട്ടുകയും, നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത പ്രതിയെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഇരവിപേരൂർ പൊടിപ്പാറ പുത്തൻപറമ്പിൽ വീട്ടിൽ പി വി രാജേഷ് (40) ആണ്...
- Advertisment -

Most Popular

- Advertisement -